ചർച്ച് ഓഫ് ഗോഡ് ദുബായ് ചർച്ചിന്റെ ഗോസ്പൽ ഫെസ്റ്റ് ഡിസം. 16 മുതൽ

ദുബായ് : ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ) ദുബായ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോസ്പൽ ഫെസ്റ്റ് ഡിസംബർ 16,17 തീയതികളിൽ വൈകിട്ട് 7.30 മുതൽ 10 വരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലെ ഹാൾ- (E-1 സെന്റ് പോൾ ഹാളിൽ) നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ദുബായ് ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഗ്ലാഡ്‌സൺ ജോൺ അധ്യക്ഷത വഹിക്കും.