ദുബായ് ഇമ്മാനുവൽ അസംബ്ലിസ് ഓഫ് ഗോഡ്: വചന പ്രഘോഷണം മെയ് 14 ഇന്നു മുതൽ

0
2066

വാർത്ത: ബ്ലസൻ തോണിപ്പാറ

ദുബായ്: മണലാരണ്യത്തിൽ സുവിശേഷ ഘോഷണത്തിൽ മൂന്നു പതിറ്റാണ്ടിന്റെ നിറവുമായി ദുബായ് ഇമ്മാനുവൽ അസംബ്ലിസ് ഓഫ് ഗോഡ്. 1989-ൽ ഇവാ. കെ.എം. എബ്രഹാമിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഇമ്മാനുവൽ അസംബ്ലീസ് ഓഫ് ഗോഡ് ദുബായ് ചർച്ച് മുപ്പതു വർഷങ്ങൾ പൂർത്തികരിക്കു ന്നതിന്റെ ഭാഗമായി മെയ് 11 മുതൽ 17 വരെ ഉപവാസ പ്രാർത്ഥനയും മെയ് 14,15 തീയതികളിൽ കൺവൻഷനും (വചന പ്രഘോഷണം 2019) നടക്കും. പാസ്റ്റർ കെ.ജെ. തോമസ് (കുമളി) മുഖ്യ സന്ദേശം നൽകും.  ഇമ്മാനുവൽ എജി ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർമാരായ ജോബി വർഗീസ്, കെ.ജെ. ജയിംസ്, ഷാർളി വർഗീസ്, സിബി ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.

റവ. പി.സി. ജോണായിരുന്നു പ്രഥമസഭാ ശുശ്രൂഷകൻ. 1989- മുതൽ ടിനിറ്റി ചർച്ചിലെ ജോൺ ലെയിംങ്ങ് മെമ്മോറിയൽ ഹാളിലായിരുന്നു ആരാധന നടന്നിരുന്നത്. അക്കാലത്ത് മലയാളം സർവ്വീസ് കൂടാതെ ഇംഗ്ലീഷ് വേദപഠന ക്ലാസ്സുകളും ആരാധനയും ആരംഭിച്ചത് അമേരിക്കൻ സൈനികർക്കും ഇതര ഇന്ത്യൻ വംശജർക്കും അനുഗ്രഹമായിരുന്നു.

പാസ്റ്റർമാരായ ഒ.ജെ തോമസ്, ഏ.ജി. സാംകുട്ടി,  സാംകുട്ടി ജോൺ,  പി.ജി.തോമസ് തുടങ്ങിയവരായിരുന്നു ആരംഭകാല സഭാ ശുശ്രുഷകന്മാർ.          1989-ൽ സോനാപൂരിലെ സലാ ക്യാംമ്പിൽ തുടങ്ങിയ ഔട്ട് സ്റ്റേഷൻ വർക്ക് മുഖാന്തിരം അനേകം യുവാക്കളെ ആത്മിക ജീവിതത്തിലേക്ക് നയിക്കുവാനിടയായി.

S IAG സെൻട്രൽ ഡിസ്ടിക്കുമായി സഹകരിച്ചു പോകുന്ന ഈ സഭയ്ക്ക് ഇപ്പോൾ നേതൃത്വം നൽകു ന്നത് പാസ്റ്റർ ജോബി വർഗീസാണ്.

LEAVE A REPLY

Please enter your comment!
Please enter your name here