എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി മെൽബൺ സഭാ സീനിയർ പാസ്റ്റർ വെസ്ലി ജോസഫിനു യാത്രയയപ്പ്‌‌ നൽകി

0
286
എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി മെൽബൺ സഭയുടെ    പ്രസിഡന്റ്‌ ജോൺ മാത്യൂ സീനിയർ  പാസ്‌റ്റർ വെസ്ലി ജോസഫിനു മൊമന്റോ നൽകി ആദരിക്കുന്നു

മെൽബൺഎബനേസർ ക്രിസ്ത്യൻ അസ്സംബ്ലി മെൽബൺ സഭാ സീനിയർ പാസ്റ്റർ വെസ്ലി ജോസഫിനും  കുടുംബത്തിനും യാത്രയയപ്പു നല്കി. 2017 മുതൽ എബനേസർ സഭയുടെ സീനിയർ പാസ്റ്റർ ആയി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു.

 സഭാ ഓഡിറ്റോറിയത്തിൽ നടന്ന  മീറ്റിങ്ങിൽ സഭ  മൊമന്റോ നൽകി ആദരിച്ചു. കൊവിഡ്‌-19 വൈറസ്‌ ബാധയോടനുബന്ധിച്ച്‌ രാജ്യത്തു   നിയന്ത്രണങ്ങൾ ഉള്ളതിനാൽ യാത്രയയപ്പുയോഗം നിയന്ത്രണങ്ങൾക്ക്‌ വിധേയമായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്കും അനേകം സഭാ സാമൂഹിക നേതാക്കന്മാർക്കും പങ്കെടുക്കുവാൻ സാധിച്ചില്ല.  എ.യു.പി.സി വിക്റ്റോറിയ സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ്‌ സൈമൺ പ്രസംഗിച്ചു.  പാസ്റ്റർമാരായ റെജി ഫിലിപ്പ്‌, വൽസൻ ജോർജ്ജ്‌ തുടങ്ങിയവർ  ആശംസകൾ നേർന്നു. 

പുതിയതായി ചാർജെടുക്കുന്ന ശുശ്രൂഷകൻ  പാസ്റ്റർ എ.റ്റി.ജോസഫ്‌ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. 

സെക്രട്ടറി  ജെറിൻ ജോൺ സഭയുടെ സർവ്വ ഭാവുകങ്ങളും നേർന്നു.  പ്രസിഡന്റ്‌ ജോൺ മാത്യൂ സഭയുടെ മൊമന്റോ നൽകി    പാസ്‌റ്റർ വെസ്ലി ജോസഫിനെ ആദരിച്ചു. സഭ തന്നോട്‌ കാണിച്ച കൂട്ടായ്‌മക്കും സഹകരണത്തിനും പാസ്‌റ്റർ വെസ്ലി ജോസഫ് തൻ്റെ മറുപടി പ്രസംംഗത്തിലൂടെ നന്ദി പറഞ്ഞു.

 പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, യുവജനസംഘം, ഗായകസംഘം, സോദരീ സമാജം ഭാരവാഹികൾ ആശംസകൾ അറിയിച്ചു.  സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ ഇ.സി.എ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.  ഡോ. ഗോഡ്സൺ പൂമൂട്ടിൽ ശുശ്രൂഷകൾക്ക്‌ നേതൃത്വം നല്കി. 

LEAVE A REPLY

Please enter your comment!
Please enter your name here