ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 15 മുതൽ

0
310

കൊട്ടാരക്കര : ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ 56-ാമത് ജനറൽ കൺവൻഷൻ ജനുവരി 15 മുതൽ 17 വരെ കൊട്ടാരക്കര , കരിക്കം ബഥേൽ ടാബർനാക്കിളിൽ നടക്കും. ജനുവരി 15ന് വൈകിട്ട് 7 ന് പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ഡോ. ജേക്കബ് മാത്യു (എറണാകുളം), ഇവാ. ജോജി ജോർജ്ജ് തോമസ് (ഇടയാറന്മുള), പാസ്റ്റർ ഓ.റ്റി. മാത്യു (എറണാകുളം) എന്നിവർ പ്രസംഗിക്കും.

ഞായറാഴ്ച പകൽ സംയുക്ത ആരാധനയോടുകൂടി കൺവൻഷൻ സമാപിക്കും. “സായാഹ്നദീപം ഗായകസംഘം” ഗാനശുശ്രൂഷ നിർവ്വഹിക്കും.

ഗുഡ്‌ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here