എക്സൽ വി.ബി.എസ് ഡയറക്ട്ടേഴ്സ് ട്രെയിനിങ് മാർച്ച്‌ -1 ന് ബെംഗളൂരുവിൽ

എക്സൽ വി.ബി.എസ് ഡയറക്ട്ടേഴ്സ് ട്രെയിനിങ് മാർച്ച്‌ -1 ന് ബെംഗളൂരുവിൽ

ബെംഗളൂരു : എക്സൽ വിബിഎസ് കർണ്ണാടക സ്റ്റേറ്റ് ഡയറക്ട്ടേഴ്‌സ് ട്രെയിനിങ് മാർച്ച്‌ 1 ശനിയാഴ്ച കൊത്തന്നൂർ നാഗനഹള്ളി റീജൻസി പാർക്ക് അഗാപ്പെ കിൻ്റർഗാർഡൻ സ്കൂളിൽ രാവിലെ 9 മുതൽ 4 വരെ നടക്കും.

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ. ജെ. ജോൺസൺ ഉദ്ഘാടനം നിർവഹിക്കും.

എൻ്റെ വഴികാട്ടി (My Compass) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. 

 പാസ്റ്റർമാരായ ഷിബു കെ ജോൺ, ബ്ലെസ്സൺ തോമസ്, ഷിനു തോമസ് എന്നിവർ ക്ലാസുകൾ നയിക്കും.

കുട്ടികളുടെയും, യുവജനങ്ങളുടയും ഇടയിൽ പ്രവർത്തിക്കുന്നവക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാം.  

പാസ്റ്റർ ഐസക് തരിയൻ,  റോബിൻ ജോർജ്, സിസ്റ്റർ ധന്യ, പ്രദീപ്‌ എന്നിവർ നേതൃത്വം നൽകും. 

 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ബന്ധപ്പെടുക. 9008204140, 95625 65443