വ്യാജ വാർത്ത: വയനാട് ദുരന്തത്തിൽ പാസ്റ്ററും കുടുംബവും ഉൾപ്പെട്ടെന്ന വാർത്തകൾ പ്രചരിക്കുന്നു
വയനാട് : വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പാസ്റ്ററും ഭാര്യയും മക്കളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയെന്ന വ്യാജവാർത്ത ഒരു പാസ്റ്റുടെ ഫാമിലി ഫോട്ടോയും ഒരു വോയ്സ് ക്ലിപ്പും വച്ച് പ്രചരിക്കുന്നു. പുനലൂരിൽ സഭാ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ ജോൺ ജോസഫിന്റെയും കുടുംബത്തിൻ്റെയും ആണ് ഫോട്ടോയാണ് പ്രചരിക്കുനത. ചില മാസങ്ങൾക്ക് മുമ്പ് ഒരു വി.ബി.എസ നടത്താൻ ഇദ്ദേഹം ദുരന്ത സ്ഥലമായ മുണ്ടക്കൈയിൽ എത്തിയിരുന്നു.
ദുരന്തമുണ്ടായ ദിവസം ദുരന്തത്തിനിരയായ മുണ്ടക്കൈ സ്വദേശിയായ ഒരു വ്യക്തി മേൽപ്പറഞ്ഞ പാസ്റ്ററോട് ദുരന്ത വിവരങ്ങൾ വിവരിക്കുന്ന വോയിസ് മെസ്സേജ് പുറത്തുവരികയും, ഇത് ശ്രവിച്ചവർ പാസ്റ്ററും കുടുംബവും അപകടത്തിൽ ഉൾപ്പെട്ടെന്നു തെറ്റിദ്ധരിച്ച് സോഷ്യൽ മീഡിയകളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇങ്ങനെ പ്രചരിച്ച ഓഡിയോ സന്ദേശങ്ങൾ തെറ്റാണെന്നും, ഇതു വ്യാജവാർത്തയാണെന്നും ഗുഡ്‌ന്യൂസിലൂടെ ജനങ്ങളിൽ അറിയിക്കണമെന്ന് പാസ്റ്റർ ജോൺ ജോസഫ് പറഞ്ഞു. അദ്ദേഹം തന്നെ ഇതിനെതിരെ നിജസ്ഥിതി വിവരിച്ചുകൊണ്ടുള്ള വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
Advertisement