ഫെയ്ത്ത് സിറ്റി ചർച്ച്: കൽപ്പറ്റ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്നു ജനു.25 മുതൽ

0
2674

സന്ദീപ് വിളമ്പുകണ്ടം(ഓൺലൈൻ ഗുഡ്‌ന്യൂസ്)

കൽപ്പറ്റ: കൽപ്പറ്റ ഫെയ്ത്ത് സിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ  ജനു. 25 ,26 വെള്ളി,ശനി ദിവസങ്ങളിൽ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ  ഗോസ്പൽ ഫെസ്റ്റ് 2019 എന്ന പേരിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു.വൈകുനേരം 5. 30 മുതൽ 9. 00 വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർമാരായ പി.ആർ ബേബി എറണാകുളം,അരവിന്ദ് മോഹൻ തിരുവനന്തപുരം,ബ്രദർ ജിൻസ് കണ്ണൂർ എന്നിവർ വചനം ശുശ്രൂഷിക്കുകയും ബ്രദർ ജോയൽ പടവത്തിന്റെ നേതൃത്വത്തിൽ ഉള്ള ടീം സംഗീത ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും. ശനിയാഴ്ച രാവിലെ 10. 00മുതൽ 1.30 വരെ പവർ മീറ്റിംഗും ഉണ്ടായിരിക്കുന്നതാണ്.പാസ്റ്റർ സജേഷ് സണ്ണി കൽപ്പറ്റ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക്‌:8089 090 109 , 9037 090 109

LEAVE A REPLY

Please enter your comment!
Please enter your name here