ആത്മാഭിഷേകത്തിന്റെ അനുഗ്രഹ സംഗമ വേദിയായി ഫെയ്ത്ത് ഹോം

0
985

 ചെങ്ങന്നൂർ: ആത്മ നിറവിൽ ദൈവ ദാസൻമാരുടെ സംഗമ വേദിയായി ഫെയ്ത്ത് ഹോം

കൊല്ലകടവ് ഫെയ്ത്ത് ഹോംമിൽ നടന്ന കേരള സീനിയർ പാസ്റ്റേഴ്സിന്റെ സമ്മേളനം അക്ഷരാർത്ഥത്തിൽ സന്തോഷത്തിന്റെയും ആത്മീയതയുടെയും ഒത്തുചേരലിന് വേദിയാവുകയായിരുന്നു.
കെ എസ്.പി .എഫ് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിജോ കെ ഈശോ, സുനു സ്കറിയാ (കുവൈറ്റ്) എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.


ഫെയ്ത്ത് ഹോം പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, വൈസ് പ്രസിഡന്റെ പാസ്റ്റർ പി.ജെ. സാമുവേൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ അലക്സ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.പാസ്റ്റർ എം.പി.ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇവാ. കെ.റ്റി തോമസ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ജോയി ജോൺ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here