ബിമല്‍ ജോൺ ഫിയാകോന പ്രസിഡന്റ്
വാഷിങ്ടൺ: ഫിയാകോന (Federation of Indian American Christian Organizations of North America)യുടെ പ്രസിഡന്റ് ആയി ഫിലഡൽഫിയയിൽ നിന്നുള്ള ബിമൽ ജോൺ തിരഞ്ഞെടുക്കപ്പെട്ടു. 15 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഇദ്ദേഹം കോട്ടയം സ്വദേശിയാണ്.
അമേരിക്ക൯ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി ആസ്ഥാനമായി കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചു വരുന്ന സംഘടനയായാണ് ഫിയാകോന. ഇത് അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യൻ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് പിന്തുണ നൽകുന്നതിൽ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.