ബിനോയിയുടെ സംസ്കാരം ഇന്ന് കുന്നംകുളത്ത്; സാബുവിന് നാട് നാളെ വിടചൊല്ലും; സ്റ്റെഫിനു തിങ്കളാഴ്ച പാമ്പാടിയിൽ യാത്രാമൊഴി

ബിനോയിയുടെ സംസ്കാരം ഇന്ന് കുന്നംകുളത്ത്; സാബുവിന് നാട് നാളെ വിടചൊല്ലും; സ്റ്റെഫിനു തിങ്കളാഴ്ച പാമ്പാടിയിൽ യാത്രാമൊഴി

കോട്ടയം: കുവൈത്തിലെ മംഗെഫിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ബിനോയുടെ സംസ്കാരം ഇന്ന് ജൂൺ 14നു കുന്നംകുളത്ത് നടക്കും. മൃതദേഹം നെടുമ്പാശേരിയിൽ ഏറ്റുവാങ്ങിയ ശേഷം ഉച്ചയോടെ വീട്ടിൽ കൊണ്ടുവരും തുടർന്ന് ഉച്ചകഴിഞ്ഞു 3 ന് കുന്നംകുളം വി. നാഗൽ ബറിയൽ ഗ്രൗണ്ടിൽ സംസ്കാരം നടക്കും.

വി.ഒ.ലൂക്കോസിന്റെ (സാബു–48)  മൃതദേഹം കൊട്ടിയം കിംസ് ഹോസ്പിറ്റലിൽ ഇന്ന് സൂക്ഷിക്കും. നാളെ ജൂൺ 15 നാളെ രാവിലെ 8നു ഭവനത്തിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം 11.30ന് സംസ്കാരം. 

സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ ഭൗതികശരീരം നെടുമ്പാശേരിയിൽ ഏറ്റുവാങ്ങിയ ശേഷം ഐപിസി ബെഥേൽ പാമ്പാടി സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ17 തിങ്കൾ രാവിലെ 9നു പാമ്പാടി GMD ഓഡിറ്റോറിയത്തിൽ  ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. 

കുവൈറ്റ് ദുരന്തം; തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന് ദാരുണാന്ത്യം

കുന്നംകുളം : കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ തൃശൂർ ജില്ലയിലെ തെക്കൻ പാലയൂർ സ്വദേശിയും. തെക്കൻ പാലയൂർ തോപ്പിൽ വീട്ടിൽ ബിനോയ് തോമസ് (44) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബുധനാഴ്ച്ച പുലർച്ചെ നാലോടെ എൻ ബി റ്റി സി കമ്പനിയുടെ മംഗഫ് ക്യാമ്പ് ഏഴ് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

തിരുവല്ല സ്വദേശിയായ ബിനോയ് ദീർഘകാലമായി പാവറട്ടിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജോലിക്കായി കുവൈറ്റിലേക്ക് പോയത്.

ജോലി കഴിഞ്ഞ് രാത്രിയിലാണ് മുറിയിലെത്തിയത്.

ദുരന്ത വാർത്ത നാട്ടിലറിഞ്ഞതോടെ ഇദ്ദേഹവുമായി ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ ബിനോയ് തോമസിനെ കാണാനില്ലെന്ന വാർത്ത പരന്നിരുന്നു. ഇതിനിടയിലാണ് ബിനോയ് മരണത്തിന് കീഴടങ്ങിയെന്ന വിവരം അറിയുന്നത്.

പാലുവായ് ബഥേൽ ക്രിസ്ത്യൻ ചർച്ചിലെ സജീവ അംഗമായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർ വീട്ടിലെത്തി അന്വേഷണം നടത്തി.

ഭാര്യ: ജെനിത. മക്കൾ: ആദി, ഇവാൻ.

കണ്ണീരിലാഴ്ത്തി കുവൈറ്റ് ദുരന്തം: കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നശേരിൽ സജു വർഗീസ് കർത്തൃസന്നിധിയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജൂൺ 12 ബുധനാഴ്ച്ച പുലർച്ചെ 4 മണിക്ക് എൻ ബി റ്റി സി കമ്പനിയുടെ മംഗഫ് ക്യാമ്പ് ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നശേരിൽ സജു വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അപകടത്തിൽ 49 പേർ ഇതിനോടകം മരണമടയുകയും നിരവധി പേർക്ക് ഗുരുതരമായി പൊള്ളൽ ഏറ്റ് വിവിധ ഹോസ്പിറ്റിലുകളിൽ ചികിത്സയിലാണ്. മരിച്ചവരിലും പൊള്ളൽ ഏറ്റവരിലും വിവിധ രാജ്യക്കാരും ഉൾപ്പെടും.

കുവൈറ്റ് തീപിടുത്തം: വടക്കോട് വിളയിൽ വീട്ടിൽ ലൂക്കോസ് വി.ഒ (സാബു- 47) കർത്തൃസന്നിധിയിൽ

കുവൈറ്റ്: കുവൈറ്റ് ദുരന്തത്തിൽ വേങ്ങൂർ ഐപിസി വെളിച്ചക്കാല സഭാംഗം വടക്കോട് വിളയിൽ വീട്ടിൽ ലൂക്കോസ് വി ഒ (സാബു- 47) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു.  ചർച്ച് ഓഫ് ഗോഡ് മംഗെഫ് സഭാംഗമാണ്.

ഭാര്യ: ഷൈനി. മക്കൾ: ലിഡിയ, ലൂയിസ്.

കുവൈറ്റ് തീപിടുത്തം: സ്റ്റെഫിൻ എബ്രഹാം സാബു കർതൃസന്നിധിയിൽ

കുവൈറ്റ്: കുവൈത്തിലെ മംഗെഫിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഐപിസി അഹമ്മദി സഭാംഗവും പാമ്പാടി ഐ.പി.സി ബെഥേൽ സഭാംഗവുമായ സ്റ്റെഫിൻ എബ്രഹാം സാബു കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. അഹമ്മദി പിവൈപിഎ ട്രഷററുമായിരുന്നു സ്റ്റെഫിൻ.  

പാമ്പാടി ഇടിമാരിയിൽ സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനാണ്. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങളാണ്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരണപെട്ടു. റിപോർട്ടുകൾ പ്രകാരം 24 
മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. എന്നാണ് വാർത്തകൾ വരുന്നത്. 

അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ഉമ്മൻ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ), ആകാശ് എസ്. നായർ (പത്തനംതിട്ട), രഞ്ജിത് (കാസർകോട്), സജു വർഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസർകോട്), സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയൻ (മലപ്പുറം), കുപ്പൻ്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജൻ ജോർജ് (കൊല്ലം), പി.വി. മുരളീധരൻ (പത്തനംതിട്ട), വിശ്വാസ് കൃഷ്‌ണൻ (കണ്ണൂർ), ഷമീർ ഉമറുദ്ദീൻ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പൻ നായർ,  സുമേഷ് പിള്ള സുന്ദരൻ, അനീഷ് കുമാർ ഉണ്ണൻകണ്ടി, സിബിൻ തേവരോത്ത് ഏബ്രഹാം, ഷിബു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.

ജൂൺ 12 ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികൾ ഉൾപ്പെടെ 195 പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു നിഗമനം. ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. അഗ്നിശമനസേനയും പൊലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയാണ്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽനിന്ന് ചാടിയവർക്കാണ് ഗുരുതര പരുക്കേറ്റത്.

തീപിടിത്തത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്കുവേണ്ടിയും, രക്ഷ പ്രവർത്തനം നടത്തുന്നവർക്കായും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായും പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു.

Advertisemen