കരിപ്പൂർ വിമാനപകടം: നടുക്കം മാറാതെ സുവി. വിജയ് മോഹനും കുടുംബവും

0
35535

റിപ്പോർട്ട്: സുജാസ് ചീരൻ

കോഴിക്കോട്:  കരിപ്പൂരിൽ വിമാനം തകർന്ന് അപകടമുണ്ടായതിൻ്റെ നടുക്കത്തിലും  അത്ഭുതകരമായി  വിടുതൽ ലഭിച്ചതിലും  ദൈവത്തെ സ്തുതിക്കുകയാണ് സുവിശേഷകൻ വിജയ് മോഹനും കുടുംബവും.
‘എന്താണു നടക്കുന്നതെന്നു ആദ്യം മനസിലായില്ല. ബെൽറ്റ് അഴിക്കാനാവാതെ ബുദ്ധിമുട്ടി.  എങ്ങനെയോ സീറ്റിനടിയിൽ നിന്നു എഴുന്നേറ്റ് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും വാതിൽ    തുറക്കാത്തതിനാൽ കഴിഞ്ഞില്ല.  രക്ഷാപ്രവർത്തകരുടെ സഹായത്തോടെ എറെ പ്രയാസപ്പെട്ടാണ് പുറത്തിറങ്ങാനായത്. ദൈവത്തിൻ്റെ കരുതലും വിടുതലും  സുവി. വിജയ് മോഹൻ ഗുഡ്ന്യൂസിനോട് പങ്കുവച്ചു.

സുവി. വിജയ് മോഹനനും ഭാര്യ ജമീമയും

 ഗുഡ്ന്യൂസ് ജില്ലാ കോർഡിനേറ്റർ റോയി മാത്യു ചീരനും ഓൺലൈൻ റിപ്പോർട്ടർ സുജാസ് ചീരനും   കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സന്ദർശിച്ചപ്പോഴാണ് സുവി. വിജയ് മോഹൻ വിവരങ്ങൾ പങ്കുവച്ചത്.  പരിക്കേറ്റ ഭാര്യ ജമീമയും    ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. 

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും  ദൈവത്തിൻ്റെ അത്ഭുതകമായ വിടുതൽ വിവരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് നടുക്കം വിട്ടുമാറിയിരുന്നില്ല.

സുവി.വിജയ് മോഹൻ ആശുപത്രിയിൽ

മുമ്പിലുള്ള സീറ്റുകളെല്ലാം തകർന്നു  അതിനിടയിൽ കുടുങ്ങി കിടക്കുന്ന ആളുകളെ കണ്ട താൻ വാതിൽ തുറക്കാൻ ആരോടന്നില്ലാതെ വിളിച്ചു പറഞ്ഞതായി മാത്രമേ അവസാനമായി ഓർക്കുന്നുള്ളു, പിന്നെ തനിക്ക് ഓർമ്മ ലഭിക്കുമ്പോൾ ആശുപത്രിയിലാണ്.

ഇടിയുടെ ആഘാതത്തിൽ തൻ്റെ വലതു കൈയുടെ ചൂണ്ടുവിരലിന് ചെറുതായി മുറിവ് സംഭവിച്ചു. മുൻ സീറ്റിൽ ശരീരം ശക്തമായി ഇടിച്ചതിനാൽ നെഞ്ചിനും ഭക്ഷണം കഴിക്കുമ്പോൾ പല്ലിനും വേദനയുണ്ടെന്നും ലേഖകനോട് വിവരിച്ചു. അതേ ഹോസ്പിറ്റലിലുള്ള തൻ്റെ ഭാര്യയെ അപകടശേഷം താൻ കണ്ടിട്ടില്ല. കണ്ണിനു താഴെ ചെറിയ മുറിവ് മാത്രമേ ഭാര്യയ്ക്കു സംഭവിച്ചിട്ടുള്ളൂ എന്നാണ്  തനിക്കു ലഭിച്ച വിവരമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഷാർജ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് സഭാംഗമായ മകൻ ജെയ്മിനെ  സന്ദർശിച്ച്  തിരികെ വരുകയായിരുന്നു ഈ കുടുംബം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here