മലബാറിലും വടക്കന്‍ കേരളത്തിലും കനത്ത മഴ; മരണം 42 ആയി, ഒരു ലക്ഷം പേര്‍ ക്യാമ്പുകളില്‍

0
487

മലപ്പുറം: നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂർ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലായി. കണ്ണൂർ ഒഴികെയുള്ള വടക്കൻ ജില്ലകളിൽ മഴ ശക്തിയായി പെയ്യുകയാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ചാലിയാർ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നു. ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞു.

മധ്യകേരളത്തിൽ തൃശൂരിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. ചാലക്കുടി പുഴയിലും മൂവാറ്റുപുഴ ആറിലും പെരിയാറിലും വെള്ളം കുറഞ്ഞു.

പ്രളയത്തിൽ തകർന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വെള്ളിയാഴ്ച മാത്രം പെയ്തത് റെക്കോർഡ് മഴ. നിലമ്പൂരിൽ ഇന്നലെ 398 മില്ലി മീറ്റർ മഴ പെയ്തു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് 42 പേർ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേർ മരിച്ചത്. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം ഇനിയും ഫലപ്രദമായി പുനരാരംഭിച്ചിട്ടില്ല. ഹെലികോപ്റ്ററിൽ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്.

അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 40 ൽ അധികം പേർ മണ്ണിനടിയിലാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here