കാലവർഷക്കെടുതി: സൈന്യം വയനാട്ടിലേക്ക്; കേരളം ജാഗ്രതയോടെ

0
1245

മോൻസി മാമ്മൻ തിരുവനന്തപുരം

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍‍ അതീവ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ദേശീയ ദുരന്തനിവാരണസേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു. ഞായറാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ഒാരോ യൂണിറ്റിനെ അയക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ദുരന്തനിവാരണ സേനയുടെ പത്ത് യൂണിറ്റുകളെക്കൂടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. 

കോഴിക്കോട് ജില്ലയിലാകെ തുറന്ന ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം പത്തായി. 138 കുടുംബങ്ങളിലെ 477 പേരെ മാറ്റിപ്പാർപ്പിച്ചു. കുറ്റ്യാടി പശുക്കടവ് മവട്ടം വനത്തിൽ ഉരുൾപൊട്ടി. എക്കൽ പ്രദേശം ഒറ്റപ്പെട്ടു കിടക്കുകയാണ്. അ‍ഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂർ, നിലമ്പൂർ, ഇരിട്ടി, മൂന്നാർ ടൗണുകൾ വെള്ളത്തിൽ മുങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടു. ഒരു സർവീസ് റദ്ദാക്കി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം മഴക്കെടുതി രൂക്ഷമായതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി കേരളം.സേനയുടെ 10 യൂണിറ്റിനെകൂടി വിളിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചത്. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കാനുമാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അവലോകന യോഗശേഷം മുഖ്യമന്ത്രി അറിയിക്കുന്നത്.
മഴ കനത്തതിനെ തുടർന്ന് കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് ജില്ലകളിലായിരുന്നു റെഡ് അലേർട്ടെങ്കിൽ നിലവിൽ നാല് ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പുയർന്നതോടെ മലങ്കര, ഭൂതത്താന്‍കെട്ട്, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുള്‍പൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മഴ കനത്തതോടെ മൂന്നാര്‍ പട്ടണവും ഒറ്റപ്പെട്ടു. പട്ടണത്തിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയിൽ കന്നിയാറിൽ ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നാര്‍ – മറയൂര്‍ റൂട്ടിൽ പെരിയവരൈയിൽ നിര്‍മിച്ച താത്കാലിക പാലം അപകടാവസ്ഥയിലായി. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെയുണ്ടായിരുന്ന പാലം തകര്‍ന്നതോടെയായിരുന്നു താത്കാലിക പാലം നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here