നിലമ്പൂരിനെ മറക്കാതെ ലണ്ടനിലെ LEYTON ഇമ്മാനുവേൽ പെന്തെക്കോസ്തൽ സഭ വീണ്ടും സഹായമെത്തിച്ചു

0
615
ഐ.പി.സി മഞ്ചേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി ഉമ്മൻ സഹായ വിതരണം ഉദ്ഘാടനം നിർവഹിക്കുന്നു

നിലമ്പൂർ: പ്രളയ ദുരിതത്തിലായ നിലമ്പൂരിനു സഹായവുമായി ഐ.പി.സി മലബാർ മേഖല മൂന്നാം ഘട്ട സഹായവുമായി നിലമ്പൂരിലെത്തി.

വീടുകൾ നഷ്ടപ്പെട്ട 4 കുടുംബങ്ങൾക്കും പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് തയ്യൽ മെഷ്യനുകളും നല്കി.
ലണ്ടനിലെ LEYTON നിൽ പാസ്റ്റർ ജെഫി ജോർജ് നേതൃത്വം നല്കുന്ന ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ചാണ് ഇവർക്കുള്ള സാമ്പത്തികം നല്കിയത്. രണ്ടാം ഘട്ടത്തിൽ ഈ സഭ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട പത്തു കുടുംബങ്ങൾക്ക് നല്കിയിരുന്നു.

ഐ.പി.സി മഞ്ചേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി ഉമ്മൻ സഹായ വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഐ.പി.സി.ജനറൽ കൗൺസിലംഗം ജയിംസ് വർക്കി നിലമ്പൂർ, നിലമ്പൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വിതരണത്തിനു ക്രമീകരണങ്ങൾ ഒരുക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here