എന്റെ വീട് നിന്ന സ്ഥലം ദേ അവിടെയാണ്…… അട്ടപ്പാടി തേങ്ങുന്നു

0
824

 

പാലക്കാട്: അട്ടപ്പാടി  ചുവപ്പ് തോർത്തിട്ടിരിക്കുന്ന ചേട്ടനാണ് അനു. സ്ഥലം കുറവൻപാടി. നമ്മിൽ ഒരാളായി നിൽക്കുമ്പോഴും അയാളുടെ മനസ്സിൽ ഭീതിയുടെ   കനലെരിയുകയാണ്…

ഞങ്ങൾ നില്കുന്നത് തന്റെ വീടിന്റെ  മുകൾത്തട്ടിൽ ആണ്. അട്ടപ്പാടി കുറവൻപാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ബാക്കി വെച്ചത്  ആ പാവം മനുഷ്യന് അത്രയും മാത്രം

ദിവസം മൂന്ന് കഴിഞ്ഞു. അയാൾ മാത്രം എങ്ങും പോയിട്ടില്ല. കണ്ണീരോടെ നിസഹായനായി അവിടെ നില്കുന്നു. കാരണം ഉടുതുണിയില്ലാതെ വേറൊന്നും ഇനി ബാക്കിയില്ല. നേടിയതെല്ലാം ആ മണ്ണിനടിയിലാണ്.

ബാങ്കിൽ നിന്നും ലോണെടുത്തും തന്റെ അധ്വാനത്തിലും നിർമ്മിച്ച 1200 സ്‌ക്വയർ ഫീറ്റ് വീട്. പാലുകാച്ചൽ ചടങ്ങിന് പത്തു ദിവസം മുമ്പ് നിലംപരിശാകുമ്പോൾ തകർന്നത് സ്വപ്നങ്ങളും അയാളുടെ എല്ലാ പ്രതീക്ഷകളും.

അനുചേട്ടന്റെ വാക്കുകൾ “ഞാൻ കൃഷി സ്ഥലത്തു നില്ക്കുക ആയിരുന്നു. കാതടപ്പിക്കുന്ന ശബ്ദം കേൾക്കാം മലയിൽ. എന്തോ കൊടിയ ആപത്തു വരുന്നു എന്ന് തോന്നിയപ്പോൾ ഞാൻ വീട്ടിൽ കയറി രോഗശയ്യയിൽ കിടന്ന എന്റെ അപ്പനെ പൊക്കി തോളത്തിട്ടു. അമ്മയെ കൈയ്യിൽ പിടിച്ചു. ഓടുന്നതിനിടയിൽ മുകളിൽ നിന്നും മല ഇളകി മറിഞ്ഞു താഴേക്ക് വരുന്ന അതിഭീകര കാഴ്ച കണ്ടു. എന്റെ വീട് നിന്ന സ്ഥലം ദേ അവിടെയാണ്. മിനിറ്റുകൾക്കുള്ളിൽ ഇളകി താഴെയെത്തി. മുകൾഭാഗം ഒഴിച്ച് ബാക്കിയെല്ലാം മണ്ണിലമർന്നു. ഉപജീവന മാർഗമായിരുന്ന പശുക്കൾ മണ്ണിനുള്ളിൽ എവിടെയെന്ന് ഇപ്പോഴും അറിയില്ല. സാധാരണ വീട്ടിലുള്ള ഭാര്യയും മക്കളും തലേന്നു സ്വന്തം വീട്ടിലേക്ക് പോയതിനാൽ ജീവന് അപായം വന്നില്ല” എന്നിട്ടും അയാളുടെ വാക്കുകളിൽ അതിജീവനത്തിന്റെ കരുത്തുണ്ട്, ബാക്കിയായ ടെറസിന്റെ മുകളിൽ നിന്ന് കൊണ്ട് തകർന്നടിഞ്ഞു ഒന്നും ബാക്കിയില്ലാത്ത അയാളുടെ കൃഷി സ്ഥലത്തേക്കു വിരൽ ചൂണ്ടി കൊണ്ട് പറയുന്നു ‘ ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം..’

സംസ്ഥാന പി വൈ പി എയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി  പാലക്കാട്‌ ജില്ലയിൽ  ചെന്നപ്പോൾ നേരിട്ടറിഞ്ഞ അനുഭവമാണിവിടെ  കുറിച്ചത്.

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരുടെയെങ്കിലുമൊക്കെ മനസിൽ കൈത്താങ്ങാകാൻ മനസുണ്ടാകും എന്ന പ്രതീക്ഷയോടെയാണ് പ്രവർത്തകർക്കുണ്ട്.

(കടപ്പാട്: സുവി ഷിബിൻ ജി. ശാമുവേൽ 
(സെക്രട്ടറി)
പി വൈ പി എ കേരളാ സ്റ്റേറ്റ് )

LEAVE A REPLY

Please enter your comment!
Please enter your name here