ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് ഒരുക്കുന്ന ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് നാളെ ജനു. 26ന് കോട്ടയത്ത്

കോട്ടയം നെടുകുന്നം മൈലാടി ആര്യാസ് സ്പോർട്സ് ഹബ്ബിൽ

ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് ഒരുക്കുന്ന ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് നാളെ ജനു. 26ന് കോട്ടയത്ത്

കോട്ടയം: ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ജനു. 26ന് കോട്ടയം നെടുകുന്നം മൈലാടി ആര്യാസ് സ്പോർട്സ് ഹബ്ബിൽ നടക്കും. ഒന്നും രണ്ടും സ്ഥാനത്തു വരുന്ന ടീമുകൾക്ക് യഥാക്രമം 15000, 10000 രൂപ സമ്മാനമായി ലഭിക്കും. ടൂൺമെന്റിനോട് അനുബന്ധിച്ചു ബ്ലഡ് ഡൊണേഷൻ ക്യാമ്പയിനും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കോട്ടയം ജില്ലയിലുള്ള  18 ടീമാണ് മത്സരത്തിൽ പങ്കെടുക്കുക. 

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കുര്യൻ മാത്യു, ഗുഡ്‌ന്യൂസ് ഇല്ലുമിനാർ എഡിറ്റർ പ്രിയാ വെസ്ലി ഡാളസ്, ഗുഡ്‌ന്യൂസ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, റെസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കോട്ടയം ജി.സി.സി പ്രസിഡന്റ് സജി മുട്ടം, സെക്രട്ടറി മാർട്ടിൻ വർഗീസ്, ഇവാ. അഖിൽ കെ. വർഗീസ്, ഇവാ. ജോബിൻ മണിമല, പാസ്റ്റർ രാജീവ് എസ്.ജി തുടങ്ങിയ കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്വം നൽകും.

പെന്തെക്കോസ്ത് യുവജനങ്ങളുടെ സാമൂഹിക പ്രതിബദ്ധത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുഡ്‌ന്യൂസിന്റെ സന്നദ്ധ സംഘടനയായി ആരംഭിച്ചിരിക്കുന്ന ഒരു സംഘടനയാണ് ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് (ജി.സി.സി). ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾക്ക് വെസ്ളി മാത്യു ഡാളസ് ഡയറക്ടറും ഗ്രേപ്സൺ വിൽസൺ ഹ്യൂസ്റ്റൺ ചെയർമാനുമായി ഉള്ള കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 9961869289, 9020404002, 92072 05261, 8889990529

Location: Ayras Sports Hub

078440 07755

https://maps.app.goo.gl/BaWrHN6B6F9oTCsf9

Advertisement