'ഉണർവ്വ് 2023': ജി.സി.സി ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഒക്ടോ. 23ന്

'ഉണർവ്വ് 2023': ജി.സി.സി ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഒക്ടോ. 23ന്

കോട്ടയം: ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'ഉണർവ്വ് 2023' എന്നപേരിൽ ഏകദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 23ന് മണർകാട് കണിയാംകുന്ന് ചർച്ച് ഓഫ് ഗോഡ് പ്രാർത്ഥന ഭവനിൽ രാവിലെ 10 മുതൽ 2 വരെ നടക്കും. പാസ്റ്റർ ബൈജു കാട്ടാകട പ്രസംഗിക്കും. ജി.സി.സി ക്വയർ ഗാനശുശ്രൂഷ നയിക്കും. കോട്ടയം ജി.ജി.സി പ്രസിഡന്റ് പാസ്റ്റർ സജി മുട്ടം, സെക്രട്ടറി മാർട്ടിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.

Advertisement