ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് തിരുവനന്തപുരം ജില്ല പ്രവർത്തന ഉദ്‌ഘാടനം നടന്നു

സജി മത്തായി കാതേട്ട് സംസാരിക്കുന്നു
തിരുവനന്തപുരം: ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് (ജിസിസി) യുടെ തിരുവനന്തപുരം ജില്ലാ ജില്ല പ്രവർത്തന ഉദ്‌ഘാടനം ജനുവരി 28 ശനിയാഴ്ച രാവിലെ 10നു പ്ലാമ്പഴഞ്ഞി കരുണാഭവനിൽ നടന്ന ചാരിറ്റി പ്രവർത്തനത്തോടെ നടന്നു. സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ കഴിഞ്ഞും വീടുകളിലേക്ക് കൂട്ടികൊണ്ട് പോകാത്ത 19 വയസ്സുമുതൽ 65 വയസ്സുവരെ പ്രായമുള്ള ഇരുപത് സ്ത്രീകളെ താമസിപ്പിച്ച് അവരെ ശുശ്രൂഷിക്കുന്ന സ്ഥാപനമാണ് കരുണാഭവൻ.
കരുണാഭവൻ പ്രവർത്തകയെ പ്രിയാ വെസ്ലി ആദരിക്കുന്നു
ഗുഡ്‌ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് പ്രവർത്തന ഉത്‌ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജയ്‌സൺ സോളമൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രിയാ വെസ്‌ലി മാനസിക വൈകല്യങ്ങൾ ഉള്ള സഹോദരിമാരെ പരിപാലിക്കുന്ന സിസ്റ്റർമാരെ പ്രോത്സാഹിപ്പിച്ചും ഒറ്റപ്പെടലിന്റെ വേദനയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചും ചെറുസന്ദേശം നൽകി.
സെക്രട്ടറി പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് സ്വാഗത പ്രസംഗം നടത്തുകയും സിസ്റ്റർ ദർശന ഫ്രാൻസിസ് ഈ സ്ഥാപനത്തെ കുറിച്ചും സ്ഥാപനം ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കരുണാഭവന് വീൽ ചെയർ, വാൾ ഫാനുകൾ എന്ന്നിവയും നൽകി. കൂടാതെ രോഗികളായ 20 പേർക്കും ആവശ്യമായ വസ്ത്രങ്ങളും നൽകി.
കരുണാഭവൻ പ്രവർത്തകയെ സജി മത്തായി കാതേട്ട് ആദരിക്കുന്നു
ഗുഡ്‌ന്യൂസ് ചാരിറ്റി ബോർഡ് അംഗം ബ്ലെസ്സൻ മാത്യു, പഞ്ചായത്ത് മെമ്പർ ശ്രീകുമാരൻ, മുൻ ബ്ലോക്ക് മെമ്പർ ഷിജു തടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ബിന്ദു ക്ലെമന്റ് സംസാരിച്ചു.
ജെയ്സൺ സോളമൺ സംസാരിക്കുന്നു
കരുണാഭവനിലെ ഡയറക്റ്റർ സിസ്റ്റർ ദർശന ഫ്രാൻസിസ്, അക്കൗണ്ടന്റ് സിസ്റ്റർ ക്ലാരന്റ്, മെസ്സ് ഇൻചാർജ് സിസ്റ്റർ ജെസിൻ ജോർജ്ജ്, നഴ്‌സ് സിസ്റ്റർ ആൻസി ജോസഫ് എന്നിവരുടെ സേവനങ്ങൾക്കുളുള്ള പ്രോത്സാഹനമായി പൊന്നാടകൾ അണിയിച്ചു. കൂടാതെ മുഖ്യ അതിഥികളായ ജില്ലാ കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു.
വൈസ് പ്രസിഡന്റ് പാസ്റ്റർ സിബി പാപ്പച്ചൻ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷൈജു വെള്ളനാട്, മ്യൂസിക്ക് കൺവീനർ സാം ഐസക്ക്, ബാലലോകം കോർഡിനേറ്റർ സൗമ്യ സരോജം, സിസ്റ്റർ ഇവാഞ്ചലിനി, എന്നിവർ മനസ്സിന് ആശ്വാസം നൽകുന്ന ഗാനങ്ങൾ പാടുകയും ചെയ്തു.
പാസ്റ്റർ അനൂപ് രത്നയുടെ പ്രാർത്ഥനയോടെ സമ്മേളനം അവസാനിച്ചു. ജിസിസി ഒരുക്കിയ ഉച്ചഭക്ഷണത്തോടെ സമ്മേളനം അവസാനിച്ചു.
Advertisement