ദളിത് ക്രൈസ്തവരുടെ പ്രത്യേക സംവരണാവശ്യം; സമരം ആരംഭിച്ചു

0
1250

തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി (​​സി​​എ​​സ്ഡി​​എ​​സ്) സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവര്‍ക്ക്  സംവരണം ഏര്‍പ്പെടുത്താത്ത മുന്നണികളെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ബൈബിള്‍ ഫെയ്ത്ത് മിഷന്‍ അംഗ്ലിക്കല്‍ ചര്‍ച്ച് ബിഷപ്പ് സെല്‍വദാസ് പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. സിഎസ്ഡിഎസ് വൈസ് പ്രസിഡന്റ് ഷാജി ഡേവിഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. തങ്കപ്പന്‍, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജെയിംസ്, ട്രഷറര്‍ ഷാജി മാത്യു, സാമൂഹ്യ പ്രവര്‍ത്തകരായ ധന്യ രാമന്‍, പി.എം. രാജീവ്, സെക്രട്ടറിമാരായ സണ്ണി ഉരപ്പാങ്കല്‍, ലീലാമ്മ ബെന്നി, സി.എം. ചാക്കോ, പ്രസന്ന ആറാണി, ടി.എ. കിഷോര്‍, കെ.സി. പ്രസാദ്, ആഷ്‌ലി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here