സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു; അന്വേഷണ ഉത്തരവ് വിവാദത്തിൽ

സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു; അന്വേഷണ ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ചർച്ചുകളുടെ എണ്ണം കൂടുകയാണെന്ന പരാതി അന്വേഷണം നടത്താന്‍ നിർദ്ദേശിച്ച് കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശമാണ് വിവാദമായത്. ഉത്തരവ് വിവാദമായത്തോടെ പിൻവലിച്ചു.

ബംഗളൂരു സ്വദേശി സർക്കാരിന് നൽകിയ പരാതിയാണ് തദ്ദേശ ജോയിന്റ് ഡയറക്ടര്‍ പരിശോധനയ്ക്കായി കൈമാറിയത്. ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്. ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം പ്രതികരിച്ചു. സംഭവം പരിശോധിക്കുമെന്നും ഡയറക്ടർ അറിയിച്ചതായി ഏഷ്യാനെറ്റ് റിപ്പോർട്ടു ചെയ്തു.

Advertisement