ദലിത് ക്രൈസ്തവർക്ക് നീതി നിഷേധിക്കപ്പെടുന്നു: ശശി തരൂർ എം.പി

ദലിത് ക്രൈസ്തവർക്ക് നീതി നിഷേധിക്കപ്പെടുന്നു: ശശി തരൂർ എം.പി

തിരുവനന്തപുരം: ദലിത് ക്രൈസ്തവർക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും പട്ടിക ജാതി വിഭാഗക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ദലിത് ക്രൈസ്തവർക്കും ലഭ്യമാക്കണമെന്നും ശശി തരൂർ എം പി ആവശ്യപ്പെട്ടു.
ജാതി സെൻസസ് നടപ്പാക്കുക, വിദ്യാർത്ഥികളുടെ മുടങ്ങിക്കിടക്കുന്ന ഗ്രാന്റും വിദ്യാഭ്യാസ ആനുകൂല്യങ്ങളും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദലിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദലിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച്‌ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഫ്ലാഗ് ഓഫ്‌ ചെയ്തു. നീതിക്കായി പോരാടുന്ന ദലിത് ക്രൈസ്ത്തവർക്കൊപ്പം സഭ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ദലിത് ക്രൈസ്തവ ഏകോപന സമിതി ചെയർമാൻ ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു.