ഗ്ലോറിയ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 19നു ആരംഭിക്കും

0
585

ആലുവ: കേരള സ്പോർട്സ് കൊലീഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിസ്ത്യൻ ഫുട്ബോൾ ടൂർണമെന്റ് മെയ് 19 മുതൽ 22 വരെ ആലുവ കീഴ്മാട് ബ്ലൈൻഡ് സ്കൂളിൽ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. പൂർണമായും ഇതൊരു ക്രിസ്തീയ യുവജന ക്യാമ്പ് ആയിരിക്കും.

ദേശീയ അന്തർദേശീയ തലത്തിൽ കായിക രംഗങ്ങളിൽ വ്യെക്തിമുദ്ര പതിപ്പിച്ച ക്രിസ്തീയ വിശ്വാസികളായ കായിക താരങ്ങൾ ആണ് സ്പോർട്സ് കൊലിഷൻ എന്ന സുവിശേഷ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. ഇരുനൂറോളം ക്രിസ്തീയേതര കയികതാരങ്ങൾ പങ്കെടുക്കുന്ന ഈ പ്രേത്യക ക്യാമ്പിൽ ക്രിസ്തീയ വിശ്വാസികളായ കായിക താരങ്ങളുടെ അനുഭവ സാക്ഷ്യങ്ങളും ദൈവ വചന പ്രഘോഷണവും സംഗീത ശുശ്രൂഷയും ആയിരിക്കും പ്രധാന ആകർഷണം.

ഇന്ത്യൻ ഫുട്ബോൾ താരം എൻ പി പ്രദീപ്‌ ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, മുൻ സന്തോഷ് ട്രോഫി താരം ലേണൽ തോമസ് എന്നിവർ ആയിരിക്കും ഈ ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിനു നേതൃത്വം നൽകുന്നത്.

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here