ഗ്ലോറിയ മ്യൂസിക് ഫെസ്റ്റ് ഡിസം: 14,15 ന് തൃശ്ശൂരില്‍
തൃശ്ശൂര്‍: വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ ഗ്ലോറിയ ഫെല്ലോഷിപ്പ് ഒരുക്കുന്ന മ്യൂസിക് ഫെസ്റ്റ് ഡിസംബര്‍ 14, 15 ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 5.30 ന് തൃശ്ശൂര്‍ റീജണല്‍ തിയറ്ററില്‍ നടക്കും.
സിബി മലയില്‍ മ്യൂസിക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നടക്കുന്ന സംഗീത സായാഹ്നത്തില്‍ പീറ്റര്‍ ചേരാനെല്ലൂര്‍, മിഥില മൈക്കിള്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. രണ്ടായിരത്തിലധികം ക്രൈസ്തവ ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വ്വഹിച്ചിട്ടുള്ള തൃശ്ശൂര്‍ പോളി ഓര്‍ക്കസ്ട്ര നയിക്കും. വിവിധ മേഖലയില്‍ വിശിഷ്ട സേവനം കാഴ്ചവെച്ച പ്രതിഭകളെ ആദരിയ്ക്കും. റവ. ദാനിയേല്‍ ഐരൂര്‍ ആത്മീയ സന്ദേശം നല്‍കും.
ഞായറാഴ്ച നടക്കുന്ന മ്യൂസിക് ഫെസ്റ്റില്‍ ക്രൈസ്തവ കൈരളിക്ക് അമൂല്യമായ ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ച മൂത്താംമ്പാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശി, പി.വി തൊമ്മി, എം.ഇ ചെറിയാന്‍, വി.നാഗല്‍, ഭക്തവത്സലന്‍ തുടങ്ങിയ ഗാനരചിയിതാക്കള്‍ തീവ്രമായ ജീവിത അനുഭവങ്ങളില്‍ നിന്നും രചിച്ച അനശ്വര ഗാനങ്ങള്‍ 'ഹാര്‍ട്ട് ബീറ്റ്‌സ്', ബാംഗ്ലൂര്‍ അവതരിപ്പിക്കും. ഡോ. ജേക്കബ്ബ് മാത്യൂ വചന പ്രഭാഷണം നടത്തും. യേശു ക്രിസ്തുവിന്‍റെ ജീവചരിത്രം സമ്പൂര്‍ണ്ണമായി കോര്‍ത്തിണക്കി ഗ്ലോറിയ ഫെല്ലോഷിപ്പിന്‍റെ കലാകാരന്മാര്‍ തയ്യാറാക്കിയ 'ഇതാ ആ മനുഷ്യന്‍' എന്ന ദൃശ്യാവിഷ്ക്കരണം അവതരിപ്പിക്കും. ഗ്ലോറിയ ഫെല്ലോഷിപ്പ് ചെയര്‍മാന്‍ ഡോ. എ.സി ജോസ്, കണ്‍വീനര്‍മാരായ പാസ്റ്റര്‍ സി.വി ലാസര്‍, ടോണി ഡി.ചെവ്വൂക്കാരന്‍, പാസ്റ്റര്‍ ബെന്‍ റോജര്‍, ജേക്കബ്ബ് പി.പി എന്നിവര്‍ നേതൃത്വം നല്‍കും.
Advertisement