ഗുഡ്ന്യൂസ് മാധ്യമ പ്രവർത്തക സമ്മേളനം ഇന്ന് ഒക്ടോബർ 14 ന് എറണാകുളത്ത്

0
1403

കൊച്ചി: മലയാളത്തിലെ പ്രഥമ പെന്തെക്കോസ്ത് വാർത്താ വാരികയായ ഗുഡ്ന്യൂസ് വീക്കിലിയുടെയും ഓൺലൈൻ ഗുഡ്ന്യൂസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തകരുടെ സമ്മേളനം ഇന്ന് ഒക്ടോബർ 14 തിങ്കൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എറണാകുളം നോർത്ത് സെന്റ് വിൻസെന്റ് റോഡ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. ചീഫ് എഡിറ്റർ സി വി മാത്യൂ അദ്ധ്യക്ഷനായിരിക്കും. ജില്ലാതല കോർഡിനേറ്റർമാർ , ലേഖകർ , പ്രതിനിധികൾ, എഴുത്തുകാർ, ബൂറോ പ്രവർത്തകർ ,ഓൺലൈൻ അഡ്മിൻമാർ തുടങ്ങിയവർ പങ്കെടുക്കും. പത്രപ്രവർത്തകരംഗത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളെടുക്കും. ഗുഡ് ന്യൂസ് പത്രാധിപ സമിതിയംഗങ്ങൾ നേതൃത്വം നൽകും.

Advertisement

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here