ദുരന്തമുഖത്ത് ഗുഡ്ന്യൂസും; അഞ്ച് വീടുകൾ നല്കും

ദുരന്തമുഖത്ത് ഗുഡ്ന്യൂസും; അഞ്ച് വീടുകൾ നല്കും
ദുരന്തത്തിൽപ്പെട്ടവർക്ക് അഞ്ച് വീടുകൾ നിർമ്മിച്ചുനൽകുമെന്ന ഗുഡ്‌ന്യൂസിന്റെ ഉറപ്പ് രേഖാമൂലംജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ I.A.S ന് സജി മത്തായി കാതേട്ട് കൈമാറുന്നു. സമീപം മന്ത്രി ഓ.ആർ. കേളു, കെ.ജെ. ജോബ് എന്നിവർ സമീപം

വയനാട്: ഉരുൾപൊട്ടിയ ദുരന്തഭൂമിയിൽ ഗുഡ്ന്യൂസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 

എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ടിൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ ഗുഡ്ന്യൂസ് പ്രവർത്തകരുമാണ് ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് വയനാടിലെ ദുരതമനുഭവിക്കുന്നവരോടൊപ്പം ചേർന്നത്.

റെഡിഡൻ്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം, പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. ജോബ്, ലേഖകരായ ഇവാ. റോബിൻ പി.എസ്, ബിനോയ് മാത്യു എന്നിവരും സന്ദർശക ടീമിൽ പങ്കാളികളായി.

ആഗ. 2 ന് ശനിയാഴ്ച രാവിലെ വയനാട് കളക്ട്രേറ്റിൽ നടന്ന കൂടികാഴ്ചയിൽ കേരളാ സ്റ്റേറ്റ് മന്ത്രി ഒ.ആർ. കേളു, വയനാട് ജില്ലാ കളക്ടർ  ഡി.ആർ.മേഘശ്രീ I.A.S എന്നിവരുമായി ഗുഡ്ന്യൂസിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. ഉരുൾപൊട്ടലിൽ ഭവനം നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് ഗുഡ്ന്യൂസ് ഭവനം നിർമ്മിച്ചു നല്കുമെന്ന് ഉറപ്പു നല്കി. ഗവൺമെൻ്റ് അനുവദിക്കുന്ന സ്ഥലങ്ങളിലാണ് ഭവനം നല്കുന്നത്. ഇതിനു പുറമേ ഗുഡ്ന്യൂസിനോടൊപ്പം പിവൈപിഎ സംസ്ഥാനഘടകവും ഭവനം നിർമ്മിച്ചു നല്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.(വിശദവിവരങ്ങൾ പിന്നാലെ). 

വിദേശത്തും സ്വദേശത്തുമുള്ള ഉദാരമതികളായ വിശ്വാസികളിൽ നിന്നും സഭകളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് ഇവിടെ സഹായമെത്തിക്കുന്നെതെന്നും എല്ലാ പ്രിയപ്പെട്ടവരും സഹായിക്കണമെന്നും ഗുഡ്ന്യൂസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഗുഡ്‌ന്യൂസ് പ്രവർത്തകരായ സജി മത്തായി കാതേട്ട്, കെ.ജെ. ജോബ്, സന്ദീപ് വിളമ്പുകണ്ടം എന്നിവർക്കൊപ്പം പി.വൈ.പി.എ കൽപ്പറ്റ സെന്റർ പ്രവർത്തകർ 

ശനിയാഴ്ച രാവിലെ മുതൽ കൽപ്പറ്റ സെന്ററിലെ പിവൈപിഎ പ്രവർത്തകർ പ്രവർത്തകരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ചായയും മറ്റു സ്നാക്സുകളും നല്കാൻ ദുരന്ത സ്ഥലത്ത് സജീവമായിരുന്നു.

Advertisement