ജോൺ കെ പോൾ വിജയി; ഗുഡ് ന്യൂസ് ഓൺലൈൻ ബൈബിൾ ക്വിസ് 5-ാം എപ്പിസോഡ് നാളെ മെയ് 18ന്

0
1241

ജോബിൻ വടക്കേത്ത് ഓതറ

കോട്ടയം: ഓൺലൈൻ ഗുഡ്ന്യൂസിൻ്റെ നേതൃത്വത്തിൽ ഗുഡ്ന്യൂസ് വീക്കിലിയുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും നടക്കുന്ന ‘നിങ്ങൾക്കറിയാമോ’ എന്ന ബൈബിൽ ക്വിസ് മത്സരത്തിൻ്റെ 4 മതു എപ്പിസോഡിൻ്റെ വിജയിയെ പ്രഖ്യാപിച്ചു.
അബുദാബിയിലെ ജോൺ കെ പോൾ ആണ് വിജയിയായത്.ഇദ്ദേഹം എപ്പിസോഡ് -2ൻ്റെയും വിജയിിയായിരുന്നു. 

കടുത്ത മത്സരത്തിലൂടെ ഒന്നാം സ്ഥാനം നേടിയ  ജോൺ കെ. പോൾ ജോലിയോടൊപ്പം മറ്റു വിവിധ നിലകളിലും സുവിശേഷ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.
ആകെ എട്ടു എപ്പിസോഡുകളായി നടക്കുന്ന മത്സരത്തിൽ എട്ടാമത്തെ എപ്പിസോഡിലാണ് ഓൾറൗണ്ട് വിജയിയെ പ്രഖ്യാപിക്കുന്നത്. ഓരോ എപ്പിസോഡിലും വിജയിക്കുന്ന ഒരാൾക്ക് പ്രോത്സാഹന സമ്മാനവും നല്കും.
  വിജയിയായ  ജോൺ കെ പോളിനെ ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡ് അഭിനന്ദിച്ചു.

  5-ാം എപ്പിസോഡ് മത്സരം മെയ് 18 ന് വൈകിട്ട് 5ന് ഗുഡ്ന്യൂസ് വീക്കിലി ഫെയ്ബുക്ക് ഗ്രൂപ്പിൽ നടക്കും. 4-ാം എപ്പിസോഡിലെ വിജയിയെ  മത്സരത്തിൽ  പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 6238626369(India), +965 9600 5235(Overseas)

LEAVE A REPLY

Please enter your comment!
Please enter your name here