നന്ദിപുരസ്സരം ഓൺലൈൻ ഗുഡ്‌ന്യൂസ് അഞ്ചാം വർഷത്തിലേക്ക്

ഓൺലൈൻ ഗുഡ്‌ന്യൂസ്

നന്ദിപുരസ്സരം ഓൺലൈൻ ഗുഡ്‌ന്യൂസ് അഞ്ചാം വർഷത്തിലേക്ക്

നന്ദിപുരസ്സരം ഓൺലൈൻ ഗുഡ്‌ന്യൂസ് അഞ്ചാം വർഷത്തിലേക്ക്

ൺലൈൻ ഗുഡ്‌ന്യൂസ് അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 2018 ജനു. 19 നു ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാം ഉത്‌ഘാടനം ചെയ്ത ആരംഭിച്ച ഓൺലൈൻ ഗുഡ്‌ന്യൂസ് പ്രവർത്തനങ്ങൾ ഏറെ മുന്നോട്ട് സഞ്ചരിച്ചു. 

അനുനിമിഷവും വാര്‍ത്തകള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍, 100,000 ത്തില്‍ കൂടുതല്‍ പ്രതിദിന വായനക്കാര്‍, വാട്സാപ്പ് ഗ്രൂപ്പുകളില്‍ 30,000-ല്‍ അധികം അംഗങ്ങള്‍, നൂറുകണക്കിനു വിവാഹപരസ്യങ്ങള്‍, ക്രിസ്തീയ സ്ഥാപനങ്ങളെയും ബൈബിള്‍ കോളേജുകളുടെയും പരസ്യങ്ങൾ, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ മേഖലകള്‍ തുടങ്ങി ഒട്ടേറെ പരസ്യങ്ങള്‍.. ഇത്തരത്തിൽ നിരവധി പ്രത്യേകതകളിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ഥാനം പിടിച്ച ഓൺലൈൻ ഗുഡ്‌ന്യൂസ്...

സി.വി മാത്യു (ചെയർമാൻ), ടി.എം മാത്യു (മാനേജിങ് എഡിറ്റർ), വെസ്ലി മാത്യു, ഡാളസ് (സി.ഇ.ഓ), സജി മത്തായി കാതേട്ട് (ചീഫ് എഡിറ്റർ), ജെസ്സി ഷാജൻ (അഡ്മിൻ ഡയറക്ടർ), ഷാജി മാണിയാറ്റ് (ഡയറക്ടർ), മാത്യു കോര (ഡയറക്ടർ) എന്നിവരും, ബോണി ജോർജ് (സോഷ്യൽ മീഡിയ കോഓർഡിനേറ്റർ), കോർഡിനേറ്റിംഗ് എഡിറ്റർമാരാരായി മോൻസി മാമ്മൻ, ചാക്കോ കെ. തോമസ്, ആന്റണി പെരേര, സന്ദീപ് വിളമ്പുകണ്ടം എന്നിവരടങ്ങിയ ടീമും ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള മികച്ച മാധ്യമ പ്രവർത്തകരായ നിരവധി ആളുകൾ ഇതിന്റെ പ്രതിനിധികളായി പ്രവർത്തിക്കുന്നു. ഗുഡ്‌ന്യൂസ് വാരികയുടെ പത്രാധിപസമിതിയും പ്രോത്സാഹനമായി ഒപ്പമുണ്ട്.

അന്താരാഷ്ട്രതലത്തില്‍ മറ്റൊരു ആത്മീയ വെബ്സൈറ്റിനും ലഭിക്കാത്ത സ്വീകാര്യത നേടിയെടുക്കുവാന്‍ ഞങ്ങളെ സഹായിച്ച ബഹുമാന്യരായ ഞങ്ങളുടെ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ കൃതജ്ഞത!

Advertisement