ബഹ്റൈൻ പാസ്റ്റേഴ്സ് കുടുംബ സംഗമം സെപ് . 15 ന്

ബഹ്റൈൻ പാസ്റ്റേഴ്സ് കുടുംബ സംഗമം സെപ് . 15 ന്

മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ  ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് കുടുംബ സംഗമം സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 10 മുതൽ സെഹലയിലുള്ള ഐപിസി ബഥേൽ ചർച്ച് ഹാളിൽ നടക്കും.

ബഹ്റൈൻ ഗുഡ്ന്യൂസ് ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷത വഹിക്കും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജനൽ സൂപ്രണ്ട് ഡോ.സുശീൽ മാത്യു മുഖ്യാഥിതിയായിരിക്കും.

"സഭാശുശ്രൂഷയിലെ വെല്ലുവിളികളും പരിഹാരങ്ങളും" എന്ന വിഷയത്തെ ആധാരമാക്കി ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം വെൺമണി പ്രബന്ധാവതരണം നടത്തും. പാസ്റ്റർ വി.പി.ഫിലിപ്പ് വിഷയത്തെ ആസ്പദമാക്കി സന്ദേശം നൽകും. ചാപ്റ്റർ ക്വയർ ആരാധയ്ക്ക് നേതൃത്വം കൊടുക്കും. 

വിവരങ്ങൾക്ക്: പാസ്റ്റർ ബോസ് ബി വർഗീസ് 3309 9427.