ഷിബു മുള്ളംകാട്ടിലിനെ ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററായി നിയമിച്ചു

0
1328

ഷാർജ: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ
ഷിബു മുള്ളംകാട്ടിലിനെ ഗുഡ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററായി നിയമിച്ചു. സിസം.1 ന് ഷാർജ വർഷിപ്പ് സെന്ററിൽ കൂടിയ ഗുഡ്ന്യൂസ് യുഎഇ  സമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡണ്ട് പി. സി. ഗ്ലെന്നിയുടെ അദ്ധ്യക്ഷതയിൽ ഗുഡ്ന്യൂസ്
ചീഫ് എഡിറ്റർ സി.വി.മാത്യു നിയമനം അറിയിച്ചു. കോർഡിനേറ്റിംഗ് എഡിറ്റർ ഇവാ. ടോണി ഡി ചെവൂക്കാരൻ, ഓൺലൈൻ ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട് എന്നിവർ സന്നിഹിതരായിരുന്നു.

രണ്ടര പതിറ്റാണ്ടുകാലമായി ക്രിസ്തീയ പത്രപ്രവർത്തനത്തിലും എഴുത്തിലും സജീവമായ ഷിബുമുള്ളംകാട്ടിൽ യുഎഇ യിലെ സഭാപ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.

പത്തനംതിട്ട ജില്ലയിൽ റാന്നി മുള്ളംകാട്ടിൽ വർഗീസ്
– മേരിക്കുട്ടി
ദമ്പതികളുടെ ഇളയ മകനായി ജനിച്ചു.
ജേർണലിസത്തിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ നേടിയശേഷം മലയാള
മനോരമ പബ്ലിക്കേഷൻസ് വനിതാ ദ്വൈവാരികയിൽ ഫ്രീലാൻസർ ആയി
പ്രവർത്തിച്ചിട്ടുണ്ട്.

2003 ൽ ദുബായിൽ എത്തിയ ഷിബു മുള്ളംകാട്ടിൽ ഗൾഫ് മലയാളീ ക്രിസ്ത്യൻ
റൈറ്റേഴ്സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറിയാണ്.
ഏഴു പതിപ്പുകളും തമിഴ് പരിഭാഷയും പിന്നിട്ട മലയാള ക്രൈസ്തവ രംഗത്തെ
ബെസ്റ്റ് സെല്ലർ ആയ “ഇനി ഞാൻ മരിക്കട്ടെ”
ഷാരോൺ ഫെല്ലോഷിപ്പ് മുൻ പ്രസിഡന്റ് ഡോ.ടി.ജി.കോശിയുടെ ജീവചരിത്രമായ “വിശ്വാസത്തിന്റെ മുന്നേറ്റം”
ആനുകാലിക സംഭവങ്ങളുടെ ആത്മീയ വീക്ഷണമായ “വാർത്തക്കപ്പുറം”
എന്നീ പുസ്തകങ്ങൾ രചിച്ചു.
ഗുഡ്സ് വീക്കിലി, മന്ന മാസിക, മരുപ്പച്ച തുടങ്ങിയ നിരവധി
ആനുകാലികങ്ങളിൽ എഴുതുന്നു.
2012 ൽ ഓഡിയോ ഇന്ത്യയുടെ “പ്രവാസി ക്രൈസ്തവ സാഹിത്യ പുരസ്കാരം”
ലഭിച്ചു.
ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർ ദേശീയ സെക്രട്ടറി,
പി.വൈ.പി.എ യു.എ.ഇ. റീജിയൻ സെക്രട്ടറി എന്നീ നിലകളിലും
പ്രവർത്തിക്കുന്നു.

ദുബായ് ഐപിസി എബനേസർ സഭാഅംഗമാണ്.

ഭാര്യ: മെർലിൻ.

LEAVE A REPLY

Please enter your comment!
Please enter your name here