ഗുഡ്ന്യൂസ് സമ്മേളനങ്ങൾ ആരംഭിച്ചു; സംസ്ഥാനതല ഉദ്ഘാടനം നിലമ്പൂർ എടക്കരയിൽ നടന്നു
സഭകളുടെ ഐക്യം ഗുഡ്‌ന്യൂസിന്റെ മുഖമുദ്ര : സി.വി. മാത്യു

സഭകളുടെ ഐക്യം മുൻനിർത്തി ആരംഭിച്ച പ്രസ്ഥാനമാണ് ഗുഡ്‌ന്യൂസ്: സി.വി. മാത്യു
ഗുഡ്ന്യൂസ് സമ്മേളനങ്ങൾ ആരംഭിച്ചു; സംസ്ഥാനതല ഉദ്ഘാടനം നിലമ്പൂർ എടക്കരയിൽ നടന്നു
കോട്ടയം: ഗുഡ്ന്യൂസിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഗുഡ്ന്യൂസ് സമ്മേളനങ്ങൾ എന്ന പേരിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്ന ദൈവവചനപ്രഘോഷണവും സംഗീത ശുശ്രൂഷയും നിലമ്പൂർ എടക്കരയിൽ തുടക്കമായി.
പാസ്റ്റർ കെ.കെ. മാത്യു
ഗുഡ്ന്യൂസ് പ്രമോഷണൽ വിംഗിൻ്റെ നേതൃത്യത്തിൽ ഓരോ ജില്ലകളിലും സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലൂടെ, ഗുഡ്ന്യൂസ് വീക്കിലി, ഓൺലൈൻ ഗുഡ്ന്യൂസ്, ഗുഡ്ന്യൂസ് ടി.വി & ലൈവ് ടെലികാസ്റ്റ്, ഗുഡ്ന്യൂസ് ബുക്സ് , ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എന്നീ പ്രവർത്തനങ്ങൾ കൂടുതലായി സഭകളിലേക്ക് എത്തിക്കുക എന്നിവയാണ് ഗുഡ്ന്യൂസ് ലക്ഷ്യമാക്കുന്നത്. ഓരോ ജില്ലകളിലെയും ഗുഡ്ന്യൂസ് പ്രവർത്തകരെയും സഭാ നേതാക്കൻമാരെയും സുവിശേഷപ്രവർത്തകരെയും സഭാ വിശ്വാസികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് മീറ്റിംഗുകൾ നടത്തുന്നത്.
ജില്ലാ കോർഡിനേറ്റർ പാസ്റ്റർ ബിജോയ് കുര്യാക്കോസ്
സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25 ബുധനാഴ്ച രാവിലെ 10 ന് നിലമ്പൂർ എടക്കര ഐ.പി.സി ഹാളിൽ നടന്നു. ലിസ്സി വർഗ്ഗീസ്, രേഷ്മ ജോബി, വിജിത സുഭാഷ്, കീബോസിസ്റ്റ് സണ്ണി ബത്തേരി എന്നിവർ ചേർന്നൊരുക്കിയ സംഗീത ശുശ്രൂഷയോടെ യോഗത്തിന് തുടക്കമായി.
പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ ജോബ്
ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾ തമ്മിൽ സഹകരങ്ങൾ ഇല്ലാതിരുന്ന കാലയളവിൽ സഭകളുടെ ഐക്യം മുൻനിർത്തി ആരംഭിച്ച പ്രസ്ഥാനമാണ് ഗുഡ്‌ന്യൂസ് എന്ന് ഉൽഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി നടത്തിയതെന്നും അവയ്ക്കൊന്നും വലിയ പബ്ലിസിറ്റി കൊടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുഡ്ന്യൂസ് ജില്ലാ കോഡിനേറ്റർ പാസ്റ്റർ ബിജോയ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ പാസ്റ്റർ പി.എം. ജോർജുകുട്ടി സമർപ്പണ പ്രാർത്ഥന നടത്തി. ഗുഡ്ന്യൂസ് പ്രമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. ജോബ് , ഗുഡ്ന്യൂസ് അഡ്മിനി ട്രേറ്റർ ആഷിഷ് മാത്യു ചീരകത്ത് എന്നിവർ നേതൃത്വം നൽകി.
ജില്ലയിലെ സഭാ / സംഘടനാ ലീഡേഴ്സായ പാസ്റ്റർമാരായ കെ.സി ഉമ്മൻ, പി.എം. അലക്സാണ്ടർ അഗാപ്പേ, ജോൺ കുഞ്ഞുമോൻ , ജോസഫ് ഇടക്കാട്ടിൽ ,പി.ഡി. സാമൂവൽ ഇ.വി.പീലിക്കുഞ്ഞ്, പ്രകാശ് സ്റ്റീഫൻ, തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിച്ച് സംസാരിച്ചു. പാസ്റ്റർ കെ.കെ. മാത്യു മീനങ്ങാടി ദൈവവചന ശുശ്രൂഷ നിർവ്വഹിച്ചു. കാസർഗോഡ് ജില്ലയിൽ തൻ്റെ ആദ്യ കാല സുവിശേഷ വേലയുടെ ഏറ്റവും കാഠിന്യമേറിയ സമയങ്ങളിൽ ഗുഡ്ന്യൂസിൽ നിന്ന് ലഭിച്ച ഒരു സൈക്കിൾ ഒരു നിധിപോലെ സൂക്ഷിച്ച് വർഷങ്ങളോളം ഉപയോഗിച്ചതായും നൂറ് കണക്കിനാളുകളുടെ കണ്ണീരൊപ്പിയ ഗുഡ്ന്യൂസിന് ഇനിയും അതിന് അധികമായി കഴിയട്ടെ എന്നും സന്ദേശമുഖവുരയിൽ കെ.കെ.മാത്യു ആശംസിച്ചു. കർത്താവിൻ്റെ നാമത്തെ പ്രതി ഹൃസ്വകാല ജയിൽവാസമനുഭവിച്ച പാസ്റ്റർ ടിജോ കെ.തോമസ് അനുഭവസാക്ഷ്യം പ്രസ്താവിച്ചു.
ക്വയർ
ഐ.പി.സി എടക്കര സഭയ്ക്കും സഭാ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് കെ.ജേക്കബ്ബിനും ഗുഡ്ന്യൂസ് പ്രത്യേകം നന്ദി പറഞ്ഞു.ഗുഡ്ന്യൂസ് ലേഖകരായ പാസ്റ്റർ കെ.റ്റി.സുഭാഷ് സ്വാഗതവും പാസ്റ്റർ ഷാജി തോമസ് നന്ദിയും പറഞ്ഞു. വീക്കിലിയുടെ വരിസംഖ്യ പുതുക്കിയവർക്കും പുതിയ വരിക്കാരാകുന്നവർക്കും ഗുഡ്ന്യൂസ് ബുക്സ് പ്രസിദ്ധീകരിച്ച ഈടുറ്റ മൂന്ന് ഗ്രന്ഥങ്ങൾ പുതുവർഷ സമ്മാനമായി നൽകി.
വിവിധ സഭകളുടെ കൺവെൻഷനുകളുടേയും, സ്കൂൾ - കോളേജ് പരീക്ഷകളുടേയും തിരക്കുകൾ കഴിഞ്ഞ് എപ്രിൽ മാസം മുതൽ ഓരോ ജില്ലകളിലും പ്രമോഷണൽ മീറ്റിംഗുകൾ നടക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് കോഡിനേറ്റർമാർക്കും ലേഖകർക്കും ബന്ധപ്പെടാവുന്നതാണ്. പാസ്റ്റർ കെ.ജെ ജോബ് (പ്രൊമോഷണൽ സെക്രട്ടറി) ഫോൺ: 8157089397, ആശിഷ് മാത്യു ചീരകത്ത് (അഡ്മിനിസ്ട്രേറ്റർ) ഫോൺ: 96336 50506
സമ്മേളന ദൃശ്യങ്ങൾ
പാസ്റ്റർ കെ. സി ഉമ്മൻ
പാസ്റ്റർ പി.ഡി. സാമുവേൽ
റോയ് മാത്യു ചീരൻ
പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ
പാസ്റ്റർ പ്രകാശ് സ്റ്റീഫൻ
പാസ്റ്റർ ഇ.വി പീലിക്കുഞ്ഞ്
പാസ്റ്റർ പി.എം. അലക്സാണ്ടർ
പാസ്റ്റർ ടിജോ കെ.തോമസ്
പാസ്റ്റർ സുഭാഷ് മുപ്പിനി
പാസ്റ്റർ ഷാജി തോമസ്
Advertisement