ഗുഡ്ന്യൂസ് പ്ലസ് ടു അവാർഡിനു അപേക്ഷകൾ ക്ഷണിക്കുന്നു

0
566

കോട്ടയം: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ പെന്തെക്കോസ്തു വിദ്യാർത്ഥികർക്ക് മെരിറ്റ് അവാർഡ് നൽകുന്നു. കേരളാ സിലബസും തത്തുല്യ സിലബസുകളിലും പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാർക്ക് ഷീറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും സഭാ ശുശ്രൂഷകന്റെ സാക്ഷ്യപത്രവും ഉൾപ്പെടുത്തണം. അപേക്ഷകർ സ്റ്റാനമേറ്റവരും ഏതെങ്കിലും പെന്തെക്കോസ്ത് സഭയിൽ അംഗത്വമുള്ളവരും ആയിരിക്കണം.
അപേക്ഷയിൽ പേര്, വിലാസം, ജനനത്തീയതി, സ്റ്റാനമേറ്റ തിയതി, പ്ലസ് ടു വിനു കിട്ടിയ മാർക്ക് , ശതമാനം, ഗ്രൂപ്പ്, പിതാവിന്റെ വിലാസം, അപേക്ഷകന്റെ ഒപ്പ്, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകൾ ജൂൺ 30 നകം ഗുഡ്ന്യൂസ് ഓഫീസിൽ ലഭിക്കേണ്ടതാണ്. കവറിനു മുകളിൽ ‘പ്ലസ് ടു മെറിറ്റ് അവാർഡ് ‘ എന്നെഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 944 776 4084, 858 981 9293

വിലാസം: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി, പി.ഒ.ബോക്സ് 62, കോട്ടയം – 686 001

LEAVE A REPLY

Please enter your comment!
Please enter your name here