ആദരവ് ഏറ്റുവാങ്ങാൻ കാത്തു നിൽക്കാതെ യാത്രയായ തോമസ് വടക്കേക്കുറ്റിനെ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസ്സോസിയേഷൻ അനുസ്മരിച്ചു
കോട്ടയം : പ്രമുഖ മാധ്യമ പ്രവർത്തകനും ആത്മീയ രംഗത്തെ നിറ സാന്നിധ്യവും ആയിരുന്ന തോമസ് വടക്കേക്കൂറ്റിനെ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസ്സോസിയേഷൻ അനുസ്മരിച്ചു.
ജൂൺ18ന് സൂം പ്ലാറ്റ്ഫോമിൽ കൂടിയ യോഗത്തിൽ ചെയർമാൻ പാസ്റ്റർ പി.ജി. മാത്യൂസ് അധ്യക്ഷത വഹിച്ചു. ടോണി ഡി.ചെവ്വൂക്കാരൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തോമസ് വടക്കേക്കൂറ്റിന്റെ കാലിക പ്രസക്തമായ രചനകൾ പെന്തക്കോസ്തു സമൂഹത്തിന്റെ നവീകരണത്തിനും ഉന്നമനത്തിനും വഴികാട്ടിയായിരുന്നു. അദ്ദേഹത്തിൻ്റെ അസാന്നിധ്യo നമ്മുടെ സമൂഹത്തിന് തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി.
മീഡിയ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന പട്ടികയിൽ വടക്കേക്കൂറ്റിനെയും തിരഞ്ഞെടുത്തിരുന്നു. ജൂലൈ മാസത്തിലാണ് ഈ ചടങ്ങ് നടത്തുവാൻ നിച്ഛയിച്ചത്. എന്നാൽ, ആദരവ് ഏറ്റുവാങ്ങാൻ നിൽക്കാതെ അരുമനാഥന്റെ വിളികേട്ട് ജൂൺ 3 ന് അദ്ദേഹം നിത്യതയിൽ ചേർക്കപ്പെട്ടു.
അസോസിയേഷൻ സെക്രട്ടറി ഷിബുമുള്ളംകാട്ടിൽ,
പാസ്റ്റർ ജെ. ജോസഫ്, സി.വി.മാത്യു, ഡി. കുഞ്ഞുമോൻ, സാം റ്റി. മുഖത്തല, സജി മത്തായി കാതേട്ട് , ഫിന്നി പി.മാത്യു, ഷാജൻ ജോൺ ഇടക്കാട്, റോജിൻ പൈനുംമൂട്, അനീഷ് കൊല്ലംകോട്, ചാക്കോ കെ.തോമസ്, ജോൺ എം തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും