കനലായി കത്തി എരിയുന്ന ഓർമ്മ – ഗ്രഹാം സ്റ്റെയിൻസ്

0
3260

കനലായി കത്തി എരിയുന്ന ഓർമ്മ 

ഗ്രഹാം സ്റ്റൈയിൻസ്

ബിനു ജോസഫ് വടശേരിക്കര

ഗോള ക്രൈസ്തവരിൽ ഇന്നും ഒരു കനലായി കത്തി എരിയുന്ന ഓർമയാണ് ഗ്രഹാം സ്റ്റൈൻസിന്റെയും മക്കളുടെയും അകാലത്തിലുള്ള വേർപാട്. സ്റ്റൈൻസിനെയും രണ്ടു മക്കളെയും വിറകു കൊള്ളി പോലെ മനസാക്ഷിയില്ലാതെ കത്തിച്ചു കളഞ്ഞതിന്റെ ഓർമ വീണ്ടും ഉണർത്തി ഒരു ജനുവരി 23 കടന്നു പോകുന്നു.

24 വയസ്സുള്ളപ്പോഴാണ് ഗ്രഹാം 1965 ൽ ഇൻഡ്യയിലേക്ക് സുവിശേഷ പ്രവർത്തനങ്ങൾക്കായി കടന്നു വന്നത്. ഒറീസയിലെ മയൂർബഞ്ചിലെ കുഷ്ഠരോഗാശുപത്രി 1896-ൽ ഓസ്ട്രേലിയൻ മിഷനറിമാർ ആരംഭിച്ചതാണ് . കൂടാതെ IEM പ്രവർത്തനവുമായി ചേർന്ന് സുവിശേഷ പ്രവർത്തനങ്ങളിലും താൻ വ്യാപൃതനായിരുന്നു. കർത്താവിനായി തന്നാലാവോളം ഓടിയ ഒരാളായിരുന്നു ഗ്രഹാം.

ഗ്ലാഡിസ് ഭർത്താവിന്റെയും രണ്ടു മക്കളുടെയും കല്ലറകൾക്ക് സമീപം

1999 ജനുവരി 23 ഇന്ത്യൻ ക്രിസ്ത്യൻ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണ്.- അന്നാണ് ഒറിസയിലെ മയൂർ ബഞ്ച് കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനങ്ങൾക്കും കുഷ്ഠരോഗ ആശുപത്രിക്കും നേതൃത്വം നൽകിയിരുന്ന ആസ്ത്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമൊത്തിയും സുവിശേഷ വിരോധികളാൽ കത്തിച്ച ചാമ്പലാക്കപ്പെട്ടത്. അവശേഷിച്ചത് ഭായ്യയായ ഗ്ലാഡിസ് സ്റ്റെയിൻസും മകൾ എസ്ഥേറും മാത്രം . അവർ ചെയ്ത തെറ്റ് എന്തായിരുന്നു എന്നത് ഇന്നും ഒരു ചോദ്യമായി തുടരുന്നു. ബാല്യം തുളുമ്പുന്ന ആ കുഞ്ഞു ജീവൻ എടുക്കുവാൻ അവർക്കെങ്ങനെ മനസു വന്നു ?

2016 ൽ ഓസ്‌ട്രേലിയയിൽ വെച്ച് ഗ്ലാഡിസ് സ്റ്റൈൻസിനെ നേരിൽ കണ്ടത് മുതൽ അവരുടെ സുവിശേഷ വേലയിലെ സമർപ്പണം എനിക്ക് ആ കുടുബത്തോടുള്ള ബഹുമാനം വർധിപ്പിച്ചു.

നഴ്സിംഗ് പoനശേഷം ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കായി എത്തുമ്പോൾ 20-വയസായിരുന്നു ഗ്ലാഡിസിന്റെ പ്രായം. ഇന്ത്യയിൽ നിന്ന് നേഴ്‌സ്‌മാർ ജോലിക്കായി ഓസ്‌ട്രേലിയക്കു പോകുമ്പോഴാണ്, സുവിശേഷ ദര്ശനം ഉൾക്കൊണ്ട് ഒരു ഇരുപതുകാരി ഇങ്ങോട്ടു എത്തുന്നത് . ഇന്ത്യയിൽ വെച്ചാണ് ഗ്രഹാമിന് കണ്ടുമുട്ടുന്നത് അദ്ദേഹം 1986- മുതൽ ഒറിസയിലെ ലെപ്രസി ആശുപത്രിയിൽ പ്രവർത്തിച്ച് സുവിശേഷീകരണ പ്രവർത്തനങ്ങളിൽ വ്യാപ്യതനായിരുന്നു. 1983-ലാണ് ഗ്രഹാം സ്റ്റെയിൻസുമായുള്ള വിവാഹം നടക്കുന്നത്. തുടർന്നുള്ള നാളുകളിൽ മയൂർബഞ്ചിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 20 വർഷം കൊണ്ട് ഒറിയ ഭാഷയും അല്പം സന്താളിയും പഠിച്ചു. ഇൻഡ്യൻ സംസ്കാരവും ആഹാരരീതികളും ജീവിത ഭാഗമായി. കൂടുതൽ സമയങ്ങളിലും ആശുപത്രിയിലെ രോഗികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തി. 1999 ലെ സംഭവം ഇവരുടെ ജീവിതത്തെ തകിടം മറിച്ചു.

ഒരു മാതാവിനും താങ്ങാൻ കഴിയാത്ത ദുഃഖമാണ് ഇന്നും ഫിലിപ്പിനെയും തിമൊത്തിയെയും ഓർക്കുമ്പോൾ. അവർക്ക് കേവലം 7, ഉം10 വയസായിരുന്നു വേർപ്പെട്ടുമ്പോൾ. പിതാവിനെ പോലെ ഒരു സുവിശേഷ വേലക്കാരൻ ആകാൻ ആയിരുന്നു ഫിലിപ്പിന് ആഗ്രഹം. സ്ക്കൂളിൽ പോകുമ്പോഴും ലഘുലേഖ വിതരണം ചെയ്യുന്നത് ഫിലിപ്പിന് താല്പര്യം ആയിരുന്നു. തിമൊത്തിയും ഫിലിപ്പും ജീവിച്ചിരുന്നെങ്കിൽ 35 നടുത്ത് പ്രായം കണ്ടേനേം. പേർ വിളിക്കുന്ന നേരത്തിൽ ഇവരെയും കാണാം എന്ന പ്രതീക്ഷയാണ് ഈ മാതാവിന്റെ നുറുങ്ങുന്ന ഹൃദയത്തിലുള്ളത്.

മകൾ എസ്തേറിനും കുടുംബത്തിനുമൊപ്പം താമസിച്ച് ക്യൂൻസ് വിലയിലെ ഒരു ആശുപത്രിയിൽ നേഴ്സായി ജോലി നോക്കുകയും ഒറിസയിലെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ കണ്ടെത്തുകയും മറ്റുള്ളവർക്ക് ഇത് പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ലേഖകൻ ഗ്ലാഡിസിനൊപ്പം

മകൾ എസ്തേറും ഭർത്താവും മെഡിക്കൽ ഡോക്ടറുമാരാണ്. ഒൻപതും ആറും വയസ്സുള്ള രണ്ട് കുട്ടികൾ അവർക്കുണ്ട്. എസ്തേർ ഇന്ത്യയിൽ ജനിച്ചതിനാൽ അവൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ട്.

ദൈവം അറിയാതെെ ഒന്നും സംഭവിക്കുന്നില്ല എന്ന ചിന്ത ആശ്വാസം പകരുന്നതാണ്. അതു കൊണ്ട് നാം ധൈര്യം ഏറ്റെടുക്കാം.’ ഭർത്താവിന്റെയും രണ്ടു മക്കളുടെയും മൃതശരീരത്തിൻ മുമ്പിൽ നിന്നു കൊണ്ട് കർത്താവ് കരംപിടിച്ചിരിക്കുന്നതിനാൽ, നാളെയെക്കുറിച്ച് ആകൂലം ഇല്ല എന്നർത്ഥം ഉള്ള “because he lives I can face tomorrow” എന്ന ഇംഗ്ലീഷ് ഗാനം പാടിയ ധീരവനിതയാണ് ഗ്ലാഡിസ്.

മൂന്ന് ജീവനുകൾ ഒറീസയിൽ കത്തിയെരിഞ്ഞപോൾ നൂറുകണക്കിന് സുവിശേഷകരാണ് ജന്മമെടുത്തത്. എന്റെ സ്നേഹിതനായ വർഗീസ് ചെറിയാൻ വടശേരിക്കര അവരിൽ ഒരാൾ മാത്രം . 1999 മുതൽ ഇന്നു വരെയും ആ ദൗത്യം ഏറ്റെടുത്തു ഒറീസയിൽ തുടരുന്നു.. പാസ്റ്റർ ബിജു മാത്യുവും ബാബു ജോണും രാജേഷ് പിള്ളയും വി ഡി ബാബുവും ജോൺ മത്തായിയും മാത്യു ജോണും ജോൺ വെസിലിയും ഷാജി സേവ്യറും ചില ഉദാഹരണങ്ങൾ മാത്രം.

ഓരോ തുള്ളി ചോരയിൽ നിന്നും കോടാനുകോടികൾ എഴുന്നേൽക്കും. “രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ് ” എന്ന തെർത്തുല്യന്റെ വാക്കുകൾ ഇന്നും അന്വര്ഥമാണ്.

സ്തെഫനോസ് മുതൽ നീണ്ട നിര തുടരുകയാണ്. പാതാള ഗോപുരങ്ങൾ തകെർക്കൻ പറ്റാത്ത സഭയുടെ നാഥൻ ക്രിസ്തുവാണ് . ഇന്ന് കാണുന്ന പീഡനങ്ങൾ സഭയെ തളർത്തുവാനല്ല വളർത്തുവാനാണു. നമ്മുക്ക് കൂടുതൽ ധൈര്യം പ്രാപിക്കാം.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

മനസ്സിനൊത്ത മംഗളവേളകൾക്ക് ചാരുതയേകാൻ 

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം 
Click on the Image Below

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

LEAVE A REPLY

Please enter your comment!
Please enter your name here