പ്രവാസത്തിലെ സഭകൾ: ഓൾ നേഷൻസ് ഫെലോഷിപ്പ് കുവൈറ്റ്

0
577

ആന്റണി പെരേര

കുവൈറ്റ്: മലയാളി പെന്തെകോസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും വളർച്ചകൾ മാത്രം ഉണ്ടായിട്ടുള്ള മണ്ണാണ് ഗൾഫ് രാജ്യങ്ങൾ. ഉപജീവനമാർഗം തേടി സ്വദേശം വിട്ട് പ്രവാസ ജീവിതത്തിലേക്ക് ചേക്കേറിയവർ ചെറിയ കൂട്ടങ്ങൾ ആയി തുടങ്ങിയ കൂട്ടായ്മകൾ പലതും പടർന്നു പന്തലിച്ചിടുണ്ട്. ഐപിസി, എജി, ചർച്ച് ഓഫ് ഗോഡ്, ഷാരോൺ തുടങ്ങി മുഖ്യധാരാ പ്രസ്ഥാനങ്ങൾക്ക് എല്ലാം തന്നെ ഗൾഫ് മരുഭൂമിയിൽ വലിയ സഭകൾ ഉള്ളപോലെ തന്നെ സ്വന്തന്ത്ര പ്രസ്ഥാനങ്ങളും ഉണ്ട്.

ഭാരതീയരെ മാത്രമല്ല മലാവി, ഫിലിപ്പീൻസ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ വിശ്വാസികളെയും ഉൾക്കൊള്ളുന്ന കുവൈറ്റിലെ ഒരു സഭയാണ് ഓൾ നേഷൻസ് ഫെലോഷിപ്പ്. മംഗഫ്‌ എന്ന സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മകൾക്ക് പാസ്റ്റർ ജിജു അലക്സ് എബ്രഹാം നേതൃത്വം നൽകുന്നു. മറ്റു രാജ്യക്കാരായ വിശ്വാസികൾക്ക് ഇംഗ്ലീഷിലും ഭാരതീയർക്കും നേപ്പാൾ സ്വദേശികൾക്കും മഹബുള കേന്ദ്രീകരിച്ച് ഒരു ഹിന്ദി ആരാധനയും നടന്നു വരുന്നു.
പ്രവർത്തികൾ 2:42 ൽ പ്രസ്താവിച്ചിരിക്കുന്ന പോലെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. 

 

ആരാധന സമയം

ഇംഗ്ലീഷ്: ശനിയാഴ്ച 7:00pm – 8:30pm

ഹിന്ദി: വെള്ളിയാഴ്ച 6:00pm – 7:30pm

വിവരങ്ങൾക്ക്: പാസ്റ്റർ ജിജു അലക്സ് –
(+965) 9008 6573, 6900 7481, 6560 0305

LEAVE A REPLY

Please enter your comment!
Please enter your name here