മരുഭൂമിയിൽ ക്രൈസ്തവ സംഗീതത്തിന്റെ പെരുമഴ ഇന്ന് ജൂൺ 13ന് റാസൽഖൈമയിൽ

0
721

ഷാർജ: മരുഭൂമിയിൽ ആത്മചൈതന്യത്തിന്റെ അലകൾ ഉയർത്തിയ ക്രൈസ്തവ സംഗീത സായാഹ്നം ജനഹൃദയങ്ങളിൽ ആത്മനിറവായി. യുഎഇ സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന-യുഎഇ വിവിധ എമിറേറ്റുകളിൽ നടത്തുന്ന “കരുതുന്നവൻ” സംഗീത സായാഹ്നം ജൂൺ 13 വ്യാഴം റാസൽഖൈമ st:ലൂക്ക് ചർച്ചിൽ നടക്കും 

പ്രേഷിത ദൗത്യവുമായി മലയാള മണ്ണിൽ ജീവിച്ച് തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ട അനശ്വര ഗാനങ്ങളാണ് കടൽ കടന്ന് പ്രവാസമണ്ണിൽ സംഗീതത്തിന്റെ വിരുന്നൊരുക്കുന്നത്. ക്രൈസ്തവ കൈരളിക്ക് എന്നും ആശ്വാസത്തിന്റെ കുളിർമഴയായ് മാറിയ നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച മഹാകവി കെ വി സൈമൺ, സാധു കൊച്ചുകുഞ്ഞുപദേശി, വി നാഗൽ, കെ വി ജോസഫ്, എം ഇ ചെറിയാൻ പി വി ചുമ്മാർ, ഭക്തവത്സലൻ തുടങ്ങി 15 ഗാനരചയിതാക്കളുടെ പ്രശസ്ത ഗാനങ്ങൾ സാഹചര്യം വിശദമാക്കി ടോണി ഡി ചൊവ്വൂക്കാരൻ അവതരിപ്പിക്കും. ഗ്ലെന്നി പുലിക്കോട്ടിൽ, ജെയ്‌മോൻ ചീരൻ, മെജോൺ കുര്യൻ, എബി, ഫെലിൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0504870350, 0551194315

LEAVE A REPLY

Please enter your comment!
Please enter your name here