ഗൾഫ് മണലാരണ്യത്തിൽ അനേകർക്ക് അത്താണിയായ ടി.ജെ. വർഗീസിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

0
3926

 

വാർത്ത: ബ്ലസ്സൺ തോണിപ്പാറ

ദുബായ്: ഗൾഫ് മണലാരണ്യത്തിൽ അനേകർക്ക് അത്താണിയായ  റ്റി.ജെ. വർഗീസിനും കുടുംബത്തിനും  യാത്രയയപ്പ് നൽകി. മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം യുഎസ്സിലേക്ക് യാത്രയാകുന്ന ദുബായ് ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് സഭാഗം  ടി.ജെ.വർഗീസിനും     അദ്ദേഹത്തിന്റെ ഭാര്യ സുജ വർഗീസ് മകൾ ബിന്യാ എന്നിവർക്ക് ജൂൺ 13 ന് ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ നടന്ന യോഗത്തിലാണ് യാത്രയയപ്പ് നൽകിയത്. നൂറു കണക്കിന് യൗവ്വനക്കാരുടെ ഗൾഫ് സ്വപ്നം പൂവ് അണിയക്കുവാൻ അദ്ദേഹത്തിന്റെ പ്രയത്നം കൊണ്ട് സാധിച്ചു.

സഭ ശുശ്രൂഷകൻ പാസ്റ്റർ ജോബി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാസ്റ്റർ കെ.ജെ. ജയിംസ്, ജാക്സൺ അച്ചൻകുഞ്ഞ്, ജോർജ്ജ് ജേക്കബ് (ജോയൽ), സിസ്റ്റർ ലിജി ജോൺ ഫിലിപ്പ്, ജയിൻ വി. ജോൺ, ജോൺ ഫിലിപ്പ്, സിസ്റ്റർ ആഷാ സുനിൽ, ലക്സ് കെ. ജോൺ, സിസ്റ്റർ അക്സാ വർഗീസ്, ജോണി അച്ചൻകുഞ്ഞ്, ബേബി തോമസ്, സിസ്റ്റർ ജോളി സെബാസ്റ്റ്യൻ, സിസ്റ്റർ മറിയാമ്മ വർഗീസ്, ജോസഫ് ഏബ്രഹാം (ടോം), സുനിൽ ജോൺ, സെക്രട്ടറി ഷാർളി വർഗീസ്, ബ്ലസ്സൺ തോണിപ്പാറ (ഗുഡ്ന്യൂസ്) എന്നിവർ ആശംസകൾ അറിയിച്ചു. ഐഎജി ക്വയറും സൺഡേസ്കൂൾ കുട്ടികളും ചേർന്ന് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സിബി ജോർജ്ജ് സ്വാഗതവും സുനിൽ ജോൺ നന്ദിയും അറിയിച്ചു.

ദുബായ് മുൻസിപ്പാലിറ്റി, Fugro Middle East എന്നിവയിൽ ക്വാളിറ്റി മാനേജർ, ജോബ് ഓഫീസർ എന്നീ നിലകളിൽ ജോലി ചെയ്തതിനോ ടൊപ്പം സഭ സെക്രട്ടറി, മിഷ്യൻ കോർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു.

ഭാര്യ: സുജ വർഗീസ്
മക്കൾ: ബിൻസു, ബിൻഹ, ബിന്യാ.
മരുമക്കൾ: ബ്ലസ്സൺ സാം, എബി തോമസ്,
കൊച്ചു മക്കൾ: ജോഹന്ന, ജനീമ, ജോയൽ, അബിഗേൽ.

LEAVE A REPLY

Please enter your comment!
Please enter your name here