ദുബായ് ബഥേൽ ഏ ജി ശുശ്രൂഷകനായി പാസ്റ്റർ കെ.സി. കുരിയാക്കോസ് ചുമതലയേറ്റു

0
913

വാർത്ത: ബ്ലസ്സൺ തോണിപ്പാറ

ദുബായ്: അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ ദുബായ് സഭാ ശുശ്രൂഷകനായി പാസ്റ്റർ കെ.സി. കുരിയാക്കോസ് ചുമതലയേറ്റു. എറണാകുളം ജില്ല പിറവം സ്വദേശിയായ പാസ്റ്റർ കെ.സി. കുരിയാക്കോസ് 12 വർഷം വിവിധ കത്തോലിക്ക സെമിനാരികളിൽ പൗരോഹിത്യ പഠനത്തിന് ശേഷം 1991ൽ ഒരു പുരോഹിതനായി. ശേഷം ധ്യാനനിലയം ഇടവക വികാരി, പാസ്റ്ററൽ സെൻറൽ ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. 1997 ൽ പാസ്റ്റർ കെ.സി. ജോണിന്റെ കൈക്കീഴിൽ സ്നാനമേറ്റു. ബാഗ്ളൂരിൽ സതേൻ ഏഷ്യാ ബൈബിൾ കോളേജിൽ പഠനത്തിന് ശേഷം വിവാഹം കഴിഞ്ഞ് കുടുംബമായി ബീഹാറിൽ ശുശ്രൂഷയ്ക്കായി കടന്നു പോയി. നാല് വർഷത്തിന് ശേഷം മടങ്ങി വന്ന് തൻറെ സ്വന്തം ഭവനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് വട്ടപ്പാറ സഭ ആരംഭിച്ചു. തുടർന്ന് എറണാകുളം സെക്ഷനിലെ പളളിത്തോട് സഭയിൽ 16 വർഷം ശുശ്രൂഷിച്ചു.

ഭാര്യ: സിബി കുരിയാക്കോസ്
മക്കൾ: ഡാനി കുരായാക്കോസ്, ദീന കുരിയാക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here