വാഗ്ദത്ത നിവൃത്തി പ്രാപിപ്പാൻ നിത്യതയുടെ ദർശനത്തിലേക്ക് ദൈവസഭ മടങ്ങിവരട്ടെ: പാസ്റ്റർ കെ.ജെ തോമസ് കുമളി

0
791

വാർത്ത: ബ്ലസൻ തോണിപ്പാറ

ഷാർജ: വാഗ്ദത്ത നിവൃത്തി പ്രാപിപ്പാൻ നിത്യതയുടെ ദർശനത്തിലേക്ക് ദൈവസഭ മടങ്ങിവരട്ടെന്ന് പാസ്റ്റർ കെ.ജെ തോമസ് കുമളി പ്രസ്താവിച്ചു. ഇമ്മാനുവൽ അസംബ്ലീസ് ഓഫ് ഗോഡ് ദുബായ് സഭയുടെ മുപ്പതാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന ഗോസ്പൽ മീറ്റിംഗിൽ ഒന്നാം ദിവസം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഷാർജ യൂണിയൻ ചർച്ചിൽ നടന്ന യോഗത്തിൽ പാസ്റ്റർ മാണി ഇമ്മാനുവൽ അദ്യക്ഷത വഹിച്ചു. പാസ്റ്റർ ജയിംസ് ജോസഫ്, പാസ്റ്റർ റെജി വർക്കി, പാസ്റ്റർ സാം സി. ബേബി, യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ ഡിലു ജോൺ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോബി വർഗീസിന്റെ നേതൃത്വത്തിൽ ഇമ്മാനുവൽ എ.ജി. ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ഇന്ന് മെയ് 15ന് നടക്കുന്ന സമാപനയോഗം 7.30 ന് ആരംഭിക്കും. പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യ സന്ദേശം നൽകും. ഇമ്മാനുവൽ എ.ജി. ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here