റെസിഡൻറ് പെർമിറ്റിൽ ഉള്ള കുട്ടികൾക്ക് സ്‌പോൺസർഷിപ്പ് മാറ്റാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സാധിക്കും

0
884

അനീഷ് ചാക്കോ ദോഹ

ദോഹ: പ്രവാസികളെയും തൊഴിൽ കമ്പോളത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഇന്ന് സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ നടത്തി.
വാദി സെയിലിലെ ഓഫീസേഴ്‌സ് ക്ലബ് ഓഫ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ നടത്തി., റെസിഡൻറ് പെർമിറ്റിൽ ഉള്ള കുട്ടികൾക്ക് സ്‌പോൺസർഷിപ്പ് മാറ്റാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സാധിക്കും.
തൊഴിൽ കമ്പോളത്തിന്റെ ആവശ്യമനുസരിച്ച് വ്യവസായങ്ങളിൽ താൽക്കാലിക ജോലികൾക്കായി പ്രത്യേക വർക്ക് വിസ സൃഷ്ടിക്കുമെന്ന് പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ ആതിക് പറഞ്ഞു. താൽക്കാലിക ജോലികൾക്കുള്ള വർക്ക് വിസകൾ ഒന്ന് മുതൽ ആറ് മാസം വരെ വ്യത്യാസപ്പെടും.
ഓൺലൈൻ MoI സേവനങ്ങളുടെ ഫീസ് 20 ശതമാനം കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here