ക്രിസ്തുവിൽ വളരുക എന്ന അഹ്വാനത്തോടെ അപ്‌കോൺ സംയുക്ത ആരാധനയ്ക്ക് സമാപനം

0
492

വാർത്ത: സുബിൻ അലക്സ് അബുദാബി

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) 2019-20 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 13 വ്യാഴാഴ്ച രാത്രി 07 :30 മുതൽ 10:00 വരെ ബ്രെദറൻ ചർച്ച് സെന്റർ മുസ്സഫയിൽ നടന്നു. പാസ്റ്റർ വില്ല്യം ജോസഫ് പ്രാർത്ഥിച്ചാരംഭിച്ചു.  പാസ്റ്റർ ജോർജ് സി. മാത്യു അധ്യക്ഷത വഹിച്ചു.. പാസ്റ്റർ കെ എം ജെയിംസ് സങ്കീർത്തന ശുശ്രുഷയും മുഖ്യാഥിതിയായി കടന്ന് വന്ന  ഗാന രചിയിതാവും എഴുത്തുകാരനുമായ പാസ്റ്റർ സാം ടി മുഖത്തല യേശുവിൽ വളരണം എന്ന വിഷയത്തെ ആസ്പദമാക്കി   സംസാരിച്ചു. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക് തിരുവത്താഴ ശുശ്രുഷയ്ക്ക് നേതൃത്വം നൽകി.വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി എം സാമുവേൽ തിരുവത്താഴ ശുശ്രുഷയ്ക്ക് വേണ്ടിയുള്ള സമർപ്പണ പ്രസംഗവും നടത്തി.റോബിൻ ലാലച്ചന്റെ നേതൃത്വത്തിൽ ഉള്ള അപ്‌കോൺ ക്വയർ ആത്‌മീയ ഗാനങ്ങൾ ആലപിച്ചു. അപ്കോൺ ട്രെഷറർ ജോൺസൻ സ്വാഗതവും സെക്രട്ടറി സാം സക്കറിയ ഈപ്പൻ നന്ദിയും രേഖപ്പെടുത്തി.

22 അംഗത്വ സഭകളിൽ നിന്നും ദൈവദാസന്മാരും, വിശ്വാസികളും   പങ്കെടുത്തു. 

 

LEAVE A REPLY

Please enter your comment!
Please enter your name here