ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ്പ്: വാർഷിക മിഷനറി സമ്മേളനവും കോൺഫറൻസും

0
358

ന്യൂഡൽഹി : വടക്കേ ഇന്ത്യൻ സുവിശേഷീകരണത്തിനായി 20 വർഷമായി മധ്യപ്രദേശ് ആസ്ഥാന മായി പ്രവർത്തിക്കുന്ന ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്റർറിന്റെ 20 മത് വാർഷിക മിഷനറി സമ്മേളനവും കോൺഫറൻസും കൊയ്നോനിയ 2019
സെപ്റ്റംബർ 19 മുതൽ 22 വരെ ന്യൂ ഡൽഹിയിൽ നടക്കും.  19 നു രാവിലെ 9 മണിക്ക് വർഷിപ് സെന്റർ നാഷണൽ ഡയറക്ടർ പാസ്റ്റർ സൈമൺ വർഗീസ് ഉത്ഘാടനം നടത്തും . പാസ്റ്റർമാരായ ഷിബു കെ. മത്തായി , ജോഷുവ ഡേവിഡ് , തോമസ് ജോർജ്, അബ്രഹാം ദേവലി , ചാണ്ടി വർഗീസ്, രാജ്‌മോഹൻ, ബെന്നി ജോൺ എന്നിവർ വിവിധ സെഷനുകളിൽ വചനശ്രുശ്രുഷ നിർവഹിക്കും .  പുതിയ വേലക്കാരുടെ സമർപ്പണ ശുശ്രൂഷ നടക്കും. 22 നു നടക്കുന്ന സമാപന സമ്മേളനത്തിൽ ഓർഡിനേഷൻ ശുശ്രൂഷ, തിരുവത്താഴ ശുശ്രൂഷ എന്നിവ നടത്തപെടും .
പാസ്റ്റർ ബെന്നി ജോൺ , ജോഷുവ സാഹു, ജോസഫ് ദുർവ് , രാമയശ്‌ സാകേത്‌, പൗലോസ്‌ ഓജ എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം വഹിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here