കോളേജുകളിലും സ്‌കൂളുകളിലും വിദ്യാർത്ഥി സമരങ്ങൾ നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ്

0
692

മോൻസി മാമ്മൻ തിരുവനന്തപുരം

കൊച്ചി: സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കരുതെന്ന് കേരള ഹൈക്കോടതി.സ്‌കൂളുകളിലും കോളജുകളിലും പഠിപ്പ് മുടക്ക്, മാര്‍ച്ച്‌, ഘെരാവോ എന്നിവ പാടില്ലെന്നും കേരള ഹൈക്കോടതി വിധിച്ചു. കലാലയങ്ങളില്‍ പഠിക്കാനെത്തുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും തന്റേതായ മൗലികാവകാശങ്ങളുണ്ട്. ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പഠിക്കാനുള്ള അവകാശത്തിന്മേല്‍ കടന്നുകയറാന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍പാടില്ലെന്നും കോടതി ഉത്തരവിട്ടു.
സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല. പഠിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശമാണ്. അത് തടയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തടസ്സപ്പെടുത്തി ഒരു സമരവും ഇനി ഉണ്ടാകരുത്. സര്‍ഗാത്മക സംവാദത്തിനും ചര്‍ച്ചകള്‍ക്കുംമാണ് കലാലയങ്ങള്‍ വേദിയാകേണ്ടത്. കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങള്‍ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തിനല്ല, കലാലയങ്ങളിലെ സമരങ്ങള്‍ക്കും പഠിപ്പു മുടക്കിനുമാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും കോടതി വിധി ബാധകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here