രാജ്യത്തിന് വേണ്ടിയുള്ള ഹെവൻലി ആർമീസ് പ്രാർഥന ദിനം മെയ് 5 നാളെ

0
370

ബെംഗളുരു: കർണാടകയിലെ ശുശ്രൂഷകരുടെ ഐക്യ കൂട്ടായ്മായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ മെയ് 5 നാളെ രാവിലെ 9 മുതൽ 1 വരെ നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന ഓൺലൈൻ സൂമിലൂടെ നടക്കും.

വിവിധ രാജ്യങ്ങളിലുള്ള പ്രാർത്ഥനാ സഹകാരികൾ, ക്രിസ്തീയ സഭാ നേതാക്കൾ, മിഷൻ ഫീൽഡിലുള്ള പ്രധാന സുവിശേഷകർ എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.
ദേശത്തിൻ്റെ സൌഖ്യത്തിനായും രാജ്യത്ത് സുവിശേഷീകരണം നടക്കുവാൻ, ആരാധനാലയങ്ങൾ തുറക്കുവാൻ, ആത്മീയ ഉണർവ് എന്നിവ ലക്ഷ്യമാക്കി പ്രാർത്ഥിക്കുവാനും കോവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന ഇന്ത്യയുടെ വിവിധയിടങ്ങളിൽ കഷ്ടങ്ങളിൽ കൂടെ കടന്നുപോകുന്ന ദൈവമക്കളെയും മിഷനറി കുടുംബങ്ങളുടെയും വിടുതലിനായും , ആത്മാവിൽ ഐക്യമത്യപ്പെടെണ്ടതിനായും പ്രാർഥനാദിനത്തിൽ ഏവരും പങ്കെടുക്കണമെന്ന്
ഹെവൻലി ആർമീസ് പ്രസിഡൻ്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ്‌, ജോർജ് എം. എന്നിവർ അറിയിച്ചു.

Join Zoom Meeting: https://Dell.zoom.us/j/7312151047

Zoom ID: 731 215 1047 (No Password is required)

Join from a browser: https://Dell.zoom.us/wc/join/7312151047

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here