എച്ച്എംഐ തൃശ്ശൂർ ജില്ല സംയുക്ത സമ്മേളനവും സുവിശേഷ മഹായോഗവും ഫെബ്രു.23,24 ന്

0
3260

ഷാജൻ മുട്ടത്ത്

തൃശ്ശൂർ: എച്ച് എം ഐ തൃശ്ശൂർ ജില്ലാ സമ്മേളനവും സുവിശേഷ മഹായോഗവും ഫെബ്രുവരി 23, 24 തിയതികളിൽ പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. 23ന് രാവിലെ 10 മുതൽ 1.30 വരെ നടക്കുന്ന ജില്ല സമ്മേളനത്തിൽ ഇവ. പി.സി. തോമസ് (എച്ച് എം ഐ അസോ. ഡയറക്ടർ) മുഖ്യ സന്ദേശം നൽകും. വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ എം.പി ജോർജുകുട്ടി (എച്ച് എം ഐ ഡയറക്ടർ) ഉദ്ഘാടനം ചെയ്യും. റൈസ് ആൻഡ് ഷൈൻ ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ജെയിൻ ഐസക് (ജനറൽ കൺവീനർ), പാസ്റ്റർ റെജി ജോൺ- ജനറൽ സെക്രട്ടറി, ബ്രദർ പി.പി. ജേക്കബ് -പബ്ലിസിറ്റി കൺവീനർ, ബ്രദർ എ. സി. തിമോത്തി -ട്രഷർ, ഇവ.ലോനപ്പൻ എ.എം ( മലബാർ റീജിയൻ കോർഡിനേറ്റർ )എന്നിവർ നേതൃത്വം നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here