ശതാബ്ദി ഭവനപദ്ധതി: പാസ്റ്റർ പി. പി. തോമസ് മെമ്മോറിയൽ ബേത്ലഹേം ഹോംസ് ഉദ്ഘാടനം ചെയ്തു

ശതാബ്ദി ഭവനപദ്ധതി: പാസ്റ്റർ പി. പി. തോമസ് മെമ്മോറിയൽ ബേത്ലഹേം ഹോംസ് ഉദ്ഘാടനം ചെയ്തു

കരുവാറ്റ: ഐപിസി കുമ്പനാട് ശതാബ്ദി കൺവൻഷൻ പ്രോജക്റ്റിൻ്റെ ഭാഗമായുള്ള ബേത്ലഹേം ഹോംസിൻ്റെ ഉദ്ഘാടനം ഡിസം. 22 ന് വൈകിട്ട് 4 ന് കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഒ . സൂസി നിർവഹിച്ചു.

ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ ഏബ്രഹാം ജോർജ് ഭവനങ്ങളുടെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. ഐപിസി ജനറൽ ജോ. സെക്രട്ടറി വർക്കി ഏബ്രഹാം കാച്ചാണത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് പി. തോമസ് ദാനം നൽകിയ 25 സെൻറ് സ്ഥലത്ത് കുടുംബാംഗങ്ങൾ പണം മുടക്കി നാല് വീടുകളും, കരുവാറ്റ ശാലേം സഭയുടെ സഹകരണത്തോടെ ഒരു വീടുമാണ് നിർമ്മാണം പൂർത്തിയാക്കിയത്.

പാസ്റ്റർ ഏബ്രഹാം ജോർജിൻ്റെ അത്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ പാസ്റ്റർ സാം ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ രാജു ആനിക്കാട്, വർഗ്ഗീസ് മത്തായി, രാജൻ ചാക്കോ ബോണി വർഗീസ്, ജയിംസ് ജോർജ്, പി. എം. ഫിലിപ്പ്, ജെയിംസ് സാമൂവൽ, സിസ്റ്റർ ആനി തോമസ് , ഗ്രാമ പഞ്ചായത്ത് അംഗം സുധീർ എന്നിവർ പ്രസംഗിച്ചു. മിജോ മോൻസിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന ശുശ്രൂഷ നിർവഹിച്ചു.