ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്റ്റെബീന

0
544

കുമളി: കുമളി അമരാവതി പേഴുതുങ്കൽ വീട്ടിൽ ജോസഫ് രാജമ്മ ദമ്പതികളുടെ മകളും കുമളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും ആയ സ്റ്റെബീന ജോസഫ് ഹയർസെക്കൻഡറി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികവ് പുലർത്തി. അമരാവതി ദക്ഷിണേന്ത്യ ദൈവസഭ അംഗങ്ങൾ ആയ സ്റ്റെബീനയുടെ കുടുംബം സഭയുടെ ആത്മീയ പ്രവർത്തനങ്ങളിൽ ശുഷ്കാന്തിയോടുകൂടെ എന്നും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച് വരുന്നവർ ആണ്.
എസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്റ്റെബീന നാടിന്റെ അഭിമാന പുത്രി ആയി മാറിയിരുന്നു. ദക്ഷിണേന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനകളുടെ സജീവ പ്രവർത്തക കൂടിയാണ് സ്റ്റെബീന ജോസഫ്.

LEAVE A REPLY

Please enter your comment!
Please enter your name here