ഹൈദരബാദിൽ വെള്ളപ്പൊക്കം; ചണ്ഡനഗർ ഐ.പി.സി ഹാളിൽ ഉൾപ്പെടെ വെള്ളം കയറി

0
1502

ഹൈദരബാദിൽ വെള്ളപ്പൊക്കം; ചണ്ഡനഗർ ഐ.പി.സി ഹാളിൽ ഉൾപ്പെടെ വെള്ളം കയറി

ഹൈദരബാദ്: ഹൈദരബാദിൽ തുടർമാനമായി പെയ്ത മഴയിൽ നഗരം ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. സ്ഥലത്തെ നിരവധി കെട്ടിടങ്ങളിലും, റോഡുകളിലും, എയർ പോർട്ടിൽ ഉൾപ്പെടെ വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

ഹൈദരബാദ് ഓൺലൈൻ ഗുഡ്ന്യൂസ് പ്രതിനിധി പാസ്റ്റർ ലിവിങ്സ്റ്റൺ ശുശ്രൂഷിക്കുന്ന ഐ.പി.സി കർമ്മേൽ സഭ ഹാളിലും, പാഴ്സനേജിലും വെള്ളം കയറി നഷ്ടങ്ങൾ സംഭവിച്ചു. കൂടാതെ പെട്ടന്നുണ്ടായ മഴയായതിനാൽ  പാസ്റ്ററുടെ  കാറും, ബൈക്കും, വീട്ടു സാധനങ്ങളും ഉൾപ്പെടെ വെള്ളത്തിനടിയിലാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

സമീപത്തു താമസിക്കുന്ന ചില വിശ്വാസികളുടെ വീടുകളിലും വൈള്ളം കയറി, മഴ നാശം വിതച്ചു. മഴ കുറഞ്ഞെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച പ്രളയ നഷ്ടങ്ങളിൽ നിന്നും പ്രദേശവാസികൾ അതിജീവിക്കുവാനും, ചില ദിവസങ്ങൾ കൂടി മഴയുണ്ടാകുമെന്ന് കലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാലും ദൈവജനത്തിൻ്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

വെള്ളം കയറിയ ഐ.പി.സി സഭാഹാളും ചുറ്റുപാടും ചില ദൃശ്യങ്ങൾ

പുതിയ ലക്കം ഗുഡ്‌ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here