ഐഎജി വേൾഡ് മിഷൻ ഉദ്ഘാടനം അറ്റ്ലാന്റയിൽ നടന്നു

അറ്റ്ലാന്റ: ഐഎജി വേൾഡ് മിഷന്റെ ഉദ്ഘാടനം ജനുവരി 25 ന് അറ്റ്ലാന്റയിൽ നടന്നു. ഐഎജി യുകെ & യൂറോപ്പ് ട്രഷറർ പാസ്റ്റർ ബെൻ മാത്യു അധ്യക്ഷത വഹിച്ചു. വേൾഡ് മിഷൻ ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഡയറക്ടർമാരായി പാസ്റ്റർ പോൾ പെട്രോവേറ്റ്സ്, പാസ്റ്റർ സ്റ്റീവൻ ലെകെറേക്ക്, പാസ്റ്റർ വിജി ചാക്കോ എന്നിവരെയും മിഷൻ കോഓർഡിനേറ്ററായി നതാലിയ പെട്രോവെറ്റും നിയമിതരായി.
ഐ എ ജി യുകെ & യൂറോപ്പ് ജനറൽ സെക്രട്ടറി പാസ്റ്റർ ജിജി തോമസ്, കൗൺസിൽ മെമ്പർ പാസ്റ്റർ ജിനു മാത്യു എന്നിവരും പങ്കെടുത്തു.
വാർത്ത: പോൾസൺ ഇടയത്ത്.