തിരുവനന്തപുരത്തു ബൈബിൾ ബുക്സ് എക്സ്പോ

തിരുവനന്തപുരത്തു ബൈബിൾ ബുക്സ് എക്സ്പോ

എക്സ്പോയിൽ ഗുഡ്ന്യൂസ്‌ സ്റ്റാൾ പ്രവർത്തിക്കുന്നതാണ്

ജയരാജ്‌ ഐസക്

തിരുവനന്തപുരം: ഐ. ബി. എൽ ചെന്നൈ സംഘടിപ്പിക്കുന്ന ബൈബിൾ ബുക്സ് എക്സ്പോ ഓഗസ്റ്റ് 7 മുതൽ 11 വരെ പട്ടം ജോസ്കോക്ക് എതിർ വശത്തുള്ള എസ്.സി.എം ഹാളിൽ നടക്കും. ദിവസവും രാവിലെ 9 മുതൽ വൈകിട്ടു 7 വരെയാണ് പ്രവർത്തന സമയം . ഗുഡ്ന്യൂസ്‌ വാരികയുടെ പുതിയ വരിക്കാരാകുന്നതിനും വരിസംഖ്യ പുതുക്കുന്നതിനുമായി എക്സ്പോയിൽ ഗുഡ്ന്യൂസ്‌ സ്റ്റാൾ പ്രവർത്തിക്കുന്നതാണ്. ഷാജി, ജനകീരാമൻ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് : 9847984956,  0956660 26687.