ഹൈറേഞ്ചിൽ സഹായ ഹസ്തവുമായി ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി

0
1082

ഹൈറേഞ്ചിലെ ശുശ്രൂഷകന്മാർക്ക് കോവിഡ്‌ കാലത്തിൽ സഹായ ഹസ്തവുമായി ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി ചർച്ചും  പി.വൈ. പി.എ സംസ്ഥാന അധ്യക്ഷൻ ഇവാ. അജു അലക്സും സഹോദരന്മാരും

ഇടുക്കി:ഹൈറേഞ്ചിൽ കോവിഡ്‌ കാലത്തിൽ കഷ്ടമനുഭവിക്കുന്ന പെന്തക്കോസ്ത് സഭാ ശുശ്രൂഷകന്മാർക്ക് ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ഭക്ഷണ കിറ്റ് നല്കി.

പി.വൈ. പി.എ സംസ്ഥാന പ്രസിഡണ്ട് ഇവാ.അജു അലക്സിൻ്റെ നേതൃത്തത്തിൽ അറുനൂറിലധികം പേർക്ക് 1200 രൂപയിൽ അധികം വിലമതിക്കുന്ന ഭക്ഷണകിറ്റുകൾ നല്കി.   കർതൃവേലയിൽ ആയിരിക്കുമ്പോൾ വിധവമാരായ കർതൃദാസിമാർക്കും സഹായങ്ങൾ നൽകി.  പാസ്റ്റർ രതീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കി.  ഐ. പി.സി മുൻ ജനറൽ ട്രഷറർ സജി പോൾ (ഐ.പി.സി ജനറൽ കൗൺസിൽ അംഗം) , സംസ്ഥാന പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഷിബു എൽദോസ്, സന്തോഷ് പീറ്റർ, സ്റ്റേറ്റ്  ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സിനോജ് ജോർജ്,  ജെസ്റ്റിൻ നെടുവേലിൽ, ജോസി പ്ലാത്താനത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി ആർ. ദിനേശൻ, യുവജന ക്ഷേമ ബോർഡ് പ്രതിനിധി പീരുമേട് അനീഷ് , പി.വൈ.പി.എ  മേഖല പ്രസിഡന്റ് അഡ്വ:ജോൺലി ജോഷി എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഈ പ്രവർത്തനങ്ങൾക്കു സഹായിച്ചത് ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ഭാരവാഹികളായ പ്രസിഡന്റ് റവ:വിൽസൺ വർക്കി,സെക്രട്ടറി ബ്ര:സാം തോമസ്,ട്രഷറർ സി.എം എബ്രഹാം ചാരിറ്റി കോർഡിനേറ്റർ ബ്ര:എം.ഒ മാത്യു എന്നിവരാണ്.

വർഷങ്ങളായി കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സഭയാണ് ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഭ.സഭയിലെ വിശ്വാസികളുടെ പൂർണ്ണമായ സഹകരണത്താലാണ്‌ ഇങ്ങനെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here